'ആര്യയും സിബിനും വിവാഹിതരായാൽ നാട്ടുകാർക്ക് എന്താണ് പ്രശ്‍നം?'; വിമർശനവുമായി സായ് കൃഷ്‍ണ

Published : May 17, 2025, 03:48 PM ISTUpdated : May 17, 2025, 03:57 PM IST
'ആര്യയും സിബിനും വിവാഹിതരായാൽ നാട്ടുകാർക്ക് എന്താണ് പ്രശ്‍നം?'; വിമർശനവുമായി സായ് കൃഷ്‍ണ

Synopsis

ഇരുവർക്കുമെതിരെയുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ചും സായ് കൃഷ്‍ണ പ്രതികരിച്ചു.

ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വന്നത്. ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.  ഇപ്പോളിതാ ആര്യക്കും സിബിനും ആശംസകൾ നേർന്നും ഇവർക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ്ബോസ് താരവും വ്ളോഗറുമായ സായ് കൃഷ്ണ. എന്ന സായിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

''കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ.  അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ടുള്ളവർ‌ ഇനിയും ബെസ്റ്റ് ഫ്രണ്ട്സും ലൈഫ് പാർട്ണേഴ്സും കൂടി ആയിട്ട് മുന്നോട്ട് പോകാനുള്ള തീരുമാനമാണിത്'', ആര്യക്കും സിബിനും ആശംസകൾ നേർന്ന് സായ് കൃഷ്ണ പറഞ്ഞു.

ഇരുവർക്കുമെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും സായ് പ്രതികരിച്ചു. ''രണ്ടുപേർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാൽ നാട്ടുകാർക്ക് എന്താണ് പ്രശ്നം? 'സൈനൈഡും വിഷവും നല്ല ചേർച്ച' എന്നാണ് ഒരു ചേച്ചി എഴുതിയത്. ആ ചേച്ചിയെ നമുക്ക് സർട്ടിഫൈഡ് പോയ്സൺ എന്ന് വിളിക്കാം അല്ലേ. ഈ നാട്ടുകാർക്കൊക്കെ എന്താണ് പ്രശ്നം? ഒന്ന് വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ച് അടുത്തത് പാടില്ല എന്നാണോ ആളുകള്‍ പറയുന്നത്.  

ഒരു മനുഷ്യന് മുന്നോട്ടുള്ള ലൈഫിൽ അവൻ ഏറ്റവും കൂടുതൽ ഒപ്പം നിൽക്കുന്ന, കെയർ കൊടുക്കുന്ന, അല്ലെങ്കിൽ അവന് കെയർ ചെയ്യാൻ പറ്റിയ, സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു പാർട്ണർ ഉണ്ടാകുന്നതില്‍ എന്താണ് കുഴപ്പം? '', എന്നും വ്ളോഗിൽ സായ് ചോദിക്കുന്നുണ്ട്. ആര്യയും സിബിനും ഒപ്പം ജീവിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എന്നുമാണ് സായ് കൃഷ്ണയുടെ വ്ളോഗിനു താഴെ കമന്റുകളിൽ ഭൂരിഭാഗവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ