"എനിക്ക് ഗീത പ്രഭാകറിനെയാണ് ഇഷ്ടം, അവർക്ക് നീതി കിട്ടണം..": മോഹൻലാൽ

Published : May 12, 2026, 07:21 PM IST
Mohanlal about Drishyam 3

Synopsis

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ 'ദൃശ്യം 3' മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് തിയേറ്ററുകളിലെത്തും. ഒരു പ്രേക്ഷകൻ എന്ന നിലയിൽ താൻ ഗീത പ്രഭാകറിനൊപ്പമാണെന്നും അവർക്ക് നീതി ലഭിക്കണമെന്നും മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. Mohanlal talks about Drishyam 3

പ്രേക്ഷകർ ഒന്നടങ്കം ദൃശ്യം 3 ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ ജന്മദിനം കൂടിയാണ് അന്ന്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും ആരാധകരും സിനിമയെ നോക്കിക്കാണുന്നത്. അതേസമയം മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആദ്യ ദിനം തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ ലഭിച്ചാൽ ബോക്സോഫീസിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.

ഇപ്പോഴിതാ ജോർജുകുട്ടിക്ക് ഒപ്പമാണോ അതോ ഗീത പ്രഭാകറിന്റെ കൂടെയാണോ എന്ന ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ താൻ ഗീത പ്രഭാകറിന്റെ കൂടെയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ഇപ്പോഴിതാ ജോർജുകുട്ടിക്ക് ഒപ്പമാണോ അതോ ഗീത പ്രഭാകറിന്റെ കൂടെയാണോ എന്ന ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ താൻ ഗീത പ്രഭാകറിന്റെ കൂടെയാണ് എന്നാണ് മോഹൻലാൽ പറയുന്നത്.

"എനിക്ക് എന്റെ കുടുംബത്തിന്റെ കൂടെയല്ലേ നിൽക്കാൻ കഴിയൂ, ഗീത പ്രഭാകറിന്റെ കൂടെ നിൽക്കാമെന്ന് വിചാരിക്കാൻ കഴിയില്ലല്ലോ. പക്ഷെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഗീത പ്രഭാകറിനെയാണ് കുറച്ച് കൂടി ഇഷ്ടം. അവർക്കും നീതി കിട്ടണം. ജോർജ്കുട്ടി ആദ്യം തന്നെ എല്ലാം പറഞ്ഞതാണ്. താനാണ് ഇതെല്ലാം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു ഇഷ്ടം കൊണ്ടാണ് പറഞ്ഞത്. പിന്നെ വീണ്ടും അവർ വന്നപ്പോൾ ഇനി വരരുതെന്ന് പറഞ്ഞതുമാണ്. പക്ഷേ അവരിങ്ങനെ ഇടക്കിടയ്ക്ക് വന്നാൽ ഞാൻ എന്താ ചെയ്യുക?" മോഹൻലാൽ പറഞ്ഞു." മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിന്റെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'39-ാം വയസിൽ അന്ത്യം' ! താൻ മരിച്ചെന്ന് വാർത്ത, രൂക്ഷ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
'കല്യാണം കഴിഞ്ഞ് 9 വർഷം, ഇതുവരെ ​ഗർഭിണിയായില്ല, മാസമുറയിൽ തകരുന്ന സ്വപ്നം'; അഖിൽ മാരാ‍ർക്ക് മായ വിയുടെ മറുപടി