'ഞാൻ ഉള്ളിടത്തോളം ആരോപണ വിധേയർ അമ്മയുടെ തലപ്പത്ത് വരില്ല'; പോരാട്ടം പവര്‍ ഗ്രൂപ്പിനോടെന്ന് ശ്വേതാ മേനോൻ

Published : Jul 21, 2026, 07:12 AM IST
shwetha menon

Synopsis

താരസംഘടനയായ അമ്മയുടെ തലപ്പത്ത് ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരോപണം നേരിടുന്നവർ വരില്ലെന്ന് ശ്വേതാ മേനോൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിയ അവർ, തന്റെ പോരാട്ടം സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെയാണെന്നും വ്യക്തമാക്കി.

കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ സെക്രട്ടറി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ലെന്നും കുറിപ്പിൽ പറയുന്നു. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. 

താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെന്ന് മറച്ചു വയ്ക്കേണ്ട കാര്യമെന്താണെന്നും അമ്മയിൽ രാഷ്‌ടീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ പോലും ചർച്ച ചെയ്യുന്നില്ലെന്നും ശ്വേത വ്യക്തമാക്കി. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ​ഗുരുതര ആരോപണം നേരിടുന്ന പവർ ​ഗ്രൂപ്പിനോടാണെന്നും അവർക്കെതിരെയുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ശ്വേത വ്യക്തമാക്കി.

ശ്വേതയുടെ കുറിപ്പ്

ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.

ഒന്നാമത്…

കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can someone please explain the logic behind this accusation? लॉजिक गया तेल लेने। 😏

രണ്ടാമത്…

ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.

പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!!

എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.

I will not be intimidated.

I will not be silenced.

I will not surrender.

I will not back down.

The truth deserves to be heard.

AMMA deserves better.

Shwetha Menon

President, AMMA

 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇന്നലെ വരെ മെസ്സി, ഇന്ന് ലാമിന്‍ യമാല്‍; പുതിയ ഗാനവുമായി വൈറല്‍ താരം മനോജ് കുമാര്‍
'അജ:സുന്ദരി'യുടെ മെസി സ്പെഷല്‍ പോസ്റ്ററുമായി ആഷിക് അബു; ജയിച്ചിട്ട് ഇടാന്‍ ഒരുക്കിയതാണോയെന്ന് കമന്‍റ്