
കഴിഞ്ഞ ഒരു മാസക്കാലമായി മലയാളികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഏറ്റവുമധികം കടന്നുവന്നത് ഫുട്ബോള്‍ വേള്‍ഡ്കപ്പ് ആയിരുന്നു. കളിയെ ഗൗരവമായി വിലയിരുത്തുന്നവരും ഫാന്‍ ഫൈറ്റുകളും എന്ന് തുടങ്ങി പല തരത്തിലുള്ള എഐ ജെനറേറ്റഡ് ഉള്ളടക്കങ്ങളുമൊക്കെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിറഞ്ഞുനിന്നിരുന്നു. അതില്‍ ഈ വേള്‍ഡ്കപ്പ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു മനോജ് കുമാര്‍ എന്നയാളുടെ ഒരു അര്‍ജന്‍റീന ഗാനം. അര്‍ജന്‍റീനയെന്നും മെസിയെന്നുമൊക്കെ പഴയൊരു ഹിറ്റ് പഞ്ചാബി ഗാനത്തിന്‍റെ ഈണത്തില്‍ പാടുന്നതായിരുന്നു മനോജ് കുമാറിന്‍റെ ഗാനം. ഇത് വേഗത്തില്‍ വൈറല്‍ ആയിരുന്നു. പിന്നീട് ഇതേ രീതിയില്‍, എന്നാല്‍ മറ്റ് ട്യൂണുകളില്‍ നോര്‍വെയുടെയും പോര്‍ച്ചുഗലിന്‍റെയുമൊക്കെ ഗാനങ്ങള്‍ മനോജ് കുമാര്‍ സൃഷ്ടിച്ചിരുന്നെങ്കിലും അര്‍ജന്‍റീന ഗാനം പോലെ ഇതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ഫൈനലിന് ശേഷം ലോകേജേതാക്കളായ സ്പെയിനിന്‍റെ പേരില്‍ ഇതേ രീതിയില്‍ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.
അര്‍ജന്‍റീന ഗാനത്തില്‍ മെസി ആയിരുന്നെങ്കില്‍ പുതിയ ഗാനത്തില്‍ ആ സ്ഥാനത്ത് സ്പാനിഷ് താരം ലാമിന്‍ യമാല്‍ ആണ്. ലാമിന്‍ യമാല്‍ സൂപ്പറാണേ എന്ന വരിയോടെയാണ് ഗാനം ആരംഭിക്കുന്നത്. അതേസമയം അര്‍ജന്‍റീന ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. ബോള്‍ ബൊസഷനിലും മറ്റ് സ്റ്റാറ്റ്സിലുമൊക്കെ ചാമ്പ്യന്‍ ടീമിനെ ബഹുദൂരം പിന്നിലാക്കി ആധികാരികമായി ആയിരുന്നു സ്പെയിനിന്‍റെ വിജയം. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഫെറാന്‍ ടോറസ് ആണ് സ്പെയിനിന് വേണ്ടി ഒരേയൊരു ഗോള്‍ നേടിയത്. 93-ാം മിനിറ്റില്‍ അര്‍ജന്‍റൈന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങീയ ടീം അര്‍ജന്‍റീനയാണ് എക്സ്ട്രാ ടൈമില്‍ സ്പെയിനിനെതിരെ കളിക്കാന്‍ ഇറങ്ങിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ