ജോസഫൈനെ അനുകരിച്ച് ട്രോള്‍ വീഡിയോയുമായി നടി ആശാ അരവിന്ദ്

Web Desk   | Asianet News
Published : Jun 25, 2021, 10:59 AM IST
ജോസഫൈനെ അനുകരിച്ച് ട്രോള്‍ വീഡിയോയുമായി നടി ആശാ അരവിന്ദ്

Synopsis

വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈന് എതിരെ വീഡിയോയുമായി ആശാ അരവിന്ദ്.

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ ജീവനൊടുക്കിയത് ചര്‍ച്ചയായിരുന്നു. സ്‍ത്രീകളുടെ പ്രശ്‍നങ്ങള്‍ കേള്‍ക്കാനിരിക്കെ ഒരു ചാനലില്‍ വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായി. പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ പരാതിക്കാരിയോട് എന്നാല്‍ അനുഭവിക്ക് എന്ന് ജോസഫൈൻ പറഞ്ഞതാണ് വിവാദമായത്. ഇപോഴിതാ സംഭവത്തില്‍ ജോസഫൈനെ അനുകരിച്ച് വിമര്‍ശനവുമായി നടി ആശാ അരവിന്ദ് രംഗത്ത് എത്തിയിരിക്കുന്നു.

ജോസഫൈന്റെ ശരീര ഭാഷ അനുകരിക്കുകയാണ് ആശാ അരവിന്ദ്. ക്ഷോഭവും പരിഹാസവുമെല്ലാം ആശാ അരവിന്ദിന്റെ വീഡിയോയില്‍ കാണാം. ജോസഫൈനോടുള്ള വിമര്‍ശനം അറിയിക്കുകയാണ് ആശാ അരവിന്ദ്. എന്തായാലും ആശാ അരവിന്ദിന്റെ വീഡിയോ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.

ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

ജോസഫൈനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീർത്തു'; വൈകാരിക കുറിപ്പുമായി ലക്ഷ്‍മിപ്രിയ
'അക്കാര്യത്തിൽ രേണുവിനോട് ഇഷ്ടക്കേട് തോന്നി'; തുറന്നുപറഞ്ഞ് സുധിമോൾ