2027 ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.
വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തുടക്കം മുതൽ ഭീതിയും ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിന് ശേഷം വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡി സ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെബാനറിൽ രാജി അരുൺ നിർമ്മിക്കുന്നു. മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സിനുലാൽ, സാജു നവോദയ, ബാലാജി ശർമ്മ, സജു പാർത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല, ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം ശ്യാം അരവിന്ദൻ, ഗാനങ്ങൾ ഡോ. സുകേഷ്, സംഗീതം ഷാനു, പശ്ചാത്തല സംഗീതം അക്ഷയ, ഛായാഗ്രഹണം കിഷോർ, ഷമീർ ഇല്യാസ്, റോബി, എഡിറ്റിംഗ് അഖിൽ ശ്രീകുമാർ. 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.





