പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് നൂറ് രൂപ സംഭാവന ചെയ്യൂ; ആവശ്യവുമായി ആശാ ബോസ്‌ലെ

By Web TeamFirst Published Apr 6, 2020, 8:23 PM IST
Highlights

നമ്മള്‍ 130 കോടി ഇന്ത്യക്കാരുണ്ട്. നമ്മള്‍ എല്ലാവരും ഏറ്റവും ചുരുങ്ങിയ 100 രൂപ നല്‍കിയാല്‍ അത് 13000 കോടി രൂപയാകും...
 

മുംബൈ: കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി കെയറിലേക്ക് നൂറ് രൂപ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് വിഖ്യാത ഗായിക ആശാ ബോസ്‌ലെ. നൂറ് രൂപയുടെ വിലയറിയാമോ എന്ന ചോദിച്ചാണ് ആശാ ബോസ് ലെ സംഭാവനയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ഗായിക. 

നമ്മള്‍ 130 കോടി ഇന്ത്യക്കാരുണ്ട്. നമ്മള്‍ എല്ലാവരും ഏറ്റവും ചുരുങ്ങിയ 100 രൂപ നല്‍കിയാല്‍ അത് 13000 കോടി രൂപയാകും. ആളുകള്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയാല്‍ അത് കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നും അവര്‍ വ്യക്തമാക്കി. 

എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല, ഒരു ദേശഭക്തിഗാനവും ആശാ ബോസ്‌ലെ പാടി. സ്വന്തം ജീവിതം ത്യജിച്ച സ്വാതന്ത്ര്യസമര നേതാക്കളുടെ നാടാണ് ഇന്ത്യയെന്നും അവര്‍ പറഞ്ഞു. കൊവിഡ് 19 നെ നേരിടാന്‍ മാര്‍ച്ച് 28നാണ് പിഎം കെയേഴ്‌സ് ( pm cares ) ആരംഭിച്ചത്.

click me!