പ്രേക്ഷകരെ രസിപ്പിക്കാന്‍ 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ' ഏഷ്യാനെറ്റില്‍

Published : Apr 06, 2020, 03:22 PM IST
പ്രേക്ഷകരെ രസിപ്പിക്കാന്‍ 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ' ഏഷ്യാനെറ്റില്‍

Synopsis

മലയാളടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയ പരിപാടി 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ 'ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു  

തിരുവനന്തുപുരം: മലയാളടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയ പരിപാടി 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ 'ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ് 19 - പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരുന്ന ഈ സാഹചര്യത്തിലാണ് പുതിയ ഷോ. 

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയില്‍ ജഗദീഷ്, ടിനി ടോം , ബിജു കുട്ടന്‍ , കലാഭവന്‍ പ്രജോദ് , ഡോ. രിജിത് കുമാര്‍ ( ബിഗ് ബോസ് ഫെയിം ) തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഒര്‍മപ്പെടുത്തലുകളും മറ്റ് രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു.
 
അകന്നിരിക്കാം.... മനസ്സുകള്‍ തമ്മിലുള്ള അടുപ്പത്തിലുടെയെന്ന സന്ദേശവുമായി 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ' ഏഷ്യാനെറ്റില്‍ ഏപ്രില്‍ ആറ് തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒന്നും രണ്ടും പോലെയല്ല, ഒരു പ്രധാന ട്വിസ്റ്റ് ഉണ്ട്! 'വാഴ 3' പ്രഖ്യാപിച്ചു, പ്രത്യേകത ഇതാണ്
'വാഴ 3' ല്‍ നിങ്ങളാണോ മെയിന്‍? 'പാന്‍ ഇന്ത്യന്‍ ബ്രാഞ്ച്' ടീമിന്‍റെ പ്രതികരണം