നൃത്തത്തിനായി ഗ്ലോബൽ പ്ലാറ്റ്ഫോമുമായി ആശാ ശരത്ത്; ഓണ്‍ലൈൻ വേദിക്ക് തുടക്കം കുറിച്ച് മോഹന്‍ലാൽ

By Web TeamFirst Published Oct 22, 2020, 11:18 PM IST
Highlights

നടന്‍ മോഹന്‍ലാൽ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്ലാറ്റ്ഫ്ലോം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

നൃത്ത ലോകത്തിന് പുത്തന്‍ ചിറകുകൾ ഒരുക്കി ആശാ ശരത്ത്. ഓണ്‍ലൈനിലൂടെ ലോകത്തെവിടെയും ഉള്ളവര്‍ക്ക് നൃത്തം അഭ്യസിക്കാനായാണ് ആശാ ശരത്ത് ഗ്ലോബൽ പ്ലാറ്റ് ഫോം തുടങ്ങിയിരിക്കുന്നത്. നടന്‍ മോഹന്‍ലാൽ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്ലാറ്റ്ഫ്ലോം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

യുഎഇയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കൈരളി കലാകേന്ദ്രം ആശാ ശരത് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ലോക്ഡൗൺ കാരണം താത്കാലികമായി പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതിനാലാണ് വിദ്യാർഥികൾക്ക് പുതിയ വേദിയൊരുക്കിയത്.

മൂന്ന് വയസ് മുതൽ 75 വയസുവരെയുള്ളവരാണ് വിദ്യാർത്ഥികൾ. നൃത്തച്ചുവടുകൾ വീഡിയോയിൽ പകർത്തി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുക്കും. തുടർന്ന് പഠിപ്പിക്കുകയും ചെയ്യും. അത് കണ്ടു പഠിച്ച് വീഡിയോയിലാക്കി വിദ്യാർത്ഥികൾ തിരിച്ചയക്കും. മാതാവ് കലാമണ്ഡലം സുമതി, മകൾ ഉത്തര എന്നിവരും കൈരളി കലാകേന്ദ്രത്തിലെ മറ്റു അധ്യാപകരും ആശാ ശരത്തിന് പിന്തുണ നൽകി ഒപ്പമുണ്ട്. 

click me!