
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിട്ടുകളുമുണ്ട്. പക്ഷേ കൊവിഡിനെ നേരിടാൻ അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് എല്ലാവരും. നഴ്‍സുമാരുടെ പ്രവര്‍ത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അവരാണ് യഥാര്‍ഥ ഹീറോകളെന്നും ആശാ ശരത് പറയുന്നു."
ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അടുത്ത കാലത്തു കണ്ട ഏറ്റവും ഹൃദയസ്‍പർശിയായ വീഡിയോ. ഇവരുടെ പേരെന്താണെന്നെനിക്കറിയില്ല, പക്ഷെ ഞാൻ 'മാലാഖ' എന്നുവിളിക്കും. കൊവിഡ് കാലത്ത് സ്വന്തം വീടിനെയും പ്രിയപെട്ടവരെയും മറന്നു, കൊവിഡ് ബാധിച്ചവരെ തുടർച്ചയായി ശ്രുശൂഷിച്ചു വീട്ടിൽ മടങ്ങിയെത്തിയ മാലാഖയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വീകരിച്ച കാഴ്‍ച എന്റെ കണ്ണ് നിറച്ചു. കൊവിഡ് എന്ന പകർച്ചവ്യാധിയിൽ നമ്മളൊക്കെ തളർന്നു പോയപ്പോൾ സ്വന്തം കുടുംബത്തെയും കുഞ്ഞുമക്കളെയും പോലും മറന്നു, മുന്നിൽ കാണുന്ന ഓരോ രോഗിയെയും സ്വന്തം പ്രശ്നങ്ങളും ദുഃഖങ്ങളും ഓർക്കാതെ പരിചരിക്കുന്നവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. നമ്മുടെ ഡോക്ടർമാർ. നമ്മളൊക്കെ സ്നേഹപൂർവ്വം വിളിക്കുന്ന മാലാഖമാർ. അവരെയൊക്കെ ആദരപൂർവ്വം ഓർക്കുന്നു. നിങ്ങളാണ് യഥാർത്ഥ ഹീറോകള്‍.