ജന്മാന്തര പുണ്യങ്ങളിലൂടെ കിട്ടിയ വരദാനമാണ് അമ്മയെന്ന് ആശാ ശരത്

Web Desk   | Asianet News
Published : May 10, 2020, 10:34 PM IST
ജന്മാന്തര പുണ്യങ്ങളിലൂടെ  കിട്ടിയ വരദാനമാണ് അമ്മയെന്ന് ആശാ ശരത്

Synopsis

ശരീരവും മനസ്സും അമ്മ എന്ന  മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നുവെന്ന് ആശാ ശരത്.

ലോകമെങ്ങും ഇന്ന് എല്ലാവരും മാതൃദിനം ആഘോഷിക്കുകയാണ്. മാതൃദിനം ആശംസിച്ച് താരങ്ങളും പ്രേക്ഷകരുമൊക്കെ രംഗത്ത് എത്തിയിരുന്നു. ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ജന്മം നൽകിയ സ്ത്രീ എന്നതിലുപരി ജന്മാന്തര പുണ്യങ്ങളിലൂടെ തനിക്ക് കിട്ടിയ വരദാനമാണ് അമ്മയെന്നാണ് ആശാ ശരത് പറയുന്നത്. ശരീരവും മനസ്സും അമ്മ എന്ന ആ മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നുവെന്നും ആശാ ശരത് പറയുന്നു.

ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മ എന്നെ സംബധിച്ചിടത്തോളം ജന്മം നൽകിയ സ്ത്രീ എന്നതിലുപരി ജന്മാന്തര പുണ്യങ്ങളിലൂടെ എനിക്ക് കിട്ടിയ വരദാനമാണ്. ഏതൊക്കെയോ ജന്മ ജന്മാന്തരങ്ങളിൽ ആ സർവശക്തൻ ഞാൻ പോലുമറിയാതെ ഒരു പക്ഷെ എന്നിൽ ചൊരിഞ്ഞ അനുഗ്രഹാശിസ്സുകളുടെ ആകെത്തുക...എന്റെ ശരീരവും മനസ്സും അമ്മ എന്ന ആ മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നു. എന്റെ ശ്വാസനിശ്വാസങ്ങളിൽ പോലും നിറ സാന്നിധ്യമാകുന്ന ശക്തി പ്രഭാവമാണമ്മ..എന്റെ ഊർജവും എന്റെ ചലനതാളവും അമ്മയാണ്, അമ്മ മാത്രമാണ്. ആ സ്നേഹപ്രവാഹത്തിന് മുന്നിൽ ആ ശക്തിസ്രോതസ്സിനു മുന്നിൽ ഒരു നിമിഷം ഞാനൊന്ന് തല കുനിച്ചു വണങ്ങട്ടെ, ഒരു നിമിഷം ആ പാദങ്ങളിൽ മുഖം ചേർത്ത് മയങ്ങട്ടെ. ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ