
ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നവാസ് നാസർ ആണ്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തങ്കം ആണ്. ജിംഷി ഖാലിദ് ആണ് ക്യാമറ. മ്യൂസിക് വിഷ്ണു വിജയ്‌യും നിർവ്വഹിക്കുന്നു. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങൾ വരും ദിവസങ്ങളിൾ പുറത്തുവരും. ടൊവിനോ തോമസ് നായകനായി എത്തിയ 'തല്ലുമാല'യിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സംവിധായകനായ നവാസ് നാസർ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിർമ്മാണം.
അതേസമയം, 'മഹേഷും മാരുതിയും' ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സേതു തിരക്കഥ എവുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കാപ്പയിലാണ് അസിഫ് അലി ഒടുവിൽ അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചത്. കൂമൻ ആണ് അസിഫ് അലി നായകനായി എത്തി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടി ആയിരുന്നു കൂമന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ