
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത അനന്തരത്തില്‍ താന്‍ അവതരിപ്പിച്ച അജയൻ എന്ന കഥാപാത്രത്തെ ഇന്നത്തെ തലമുറയും കാണുന്നുവെന്നതിൽ അത്ഭുതം തോന്നുവെന്ന് അശോകൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അശോകൻ ഇതേക്കുറിച്ച് പറയുന്നത്.
'1987 ലെ അജയന്റെ പ്രണയം ഇന്നും സെലിബ്രേറ്റ് ചെയ്യപ്പെടുന്നുവെന്നത് അത്ഭുതമായാണ് തോന്നുന്നത്. അതൊരു കൊമേർഷ്യൽ സിനിമ അല്ലാഞ്ഞിട്ട് പോലും അതിന് കാഴ്ചക്കാർ ഉണ്ടായിരുന്നു. തിയേറ്ററിൽ വലിയ രീതിയിൽ സാമ്പത്തിക നേട്ടം ആ സിനിമയ്ക്ക് ഉണ്ടായിട്ടില്ല. ഫെസ്റ്റിവലുകളിൽ ശ്രദ്ധ പിടിച്ചുപറ്റി. പുരസ്‍കാരങ്ങൾ കിട്ടി. അതിലെ എന്റെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉണ്ടാകുമെന്ന് അടൂർ സാർ പറഞ്ഞിരുന്നു. അന്ന് ഞാൻ ചെറുതായത് കൊണ്ട്, അമിത പ്രതീക്ഷയൊന്നും വച്ചിരുന്നില്ല. അതുകൊണ്ട് അവാർഡ് കിട്ടാതായപ്പോൾ വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. റഷ്യയിൽ അതിന്റെ ഒരുപാട് പ്രിന്റുകൾ വിൽക്കപ്പെട്ടുവെന്നൊക്കെ വലിയ വാർത്തയായിരുന്നു. കെ ജി ജോർജ് സാർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അന്ന് കണ്ട പലരും അതിന്റെ ക്ലൈമാക്സ് മനസിലാവുന്നില്ല എന്ന തരത്തിൽ കമന്റുകൾ പറഞ്ഞിരുന്നു. പക്ഷേ ഇന്നാണ് അത് ഇറങ്ങിയതെങ്കിൽ കുറച്ചുകൂടെ സ്വീകാര്യത വരുമായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ പലതരം പാട്ടുകൾ കയറ്റി അന്തരത്തിലെ ഭാഗങ്ങൾ കാണുമ്പോൾ എല്ലാവരും എനിക്ക് അയക്കാനുണ്ട്. ബാക്ക്ഗ്രൗണ്ടിൽ എന്ത് വന്നാലും വല്ലാത്തൊരു മനോഹാരിതയുണ്ട് അതിന്, ഇപ്പോഴത്തെ പ്രേക്ഷകർ അപ്ഡേറ്റഡ് ആണ്.' -അശോകന്റെ വാക്കുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ