തുടരും എന്ന വൻ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുകയാണ്.
മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത മോഹൻലാല്‍ തരുൺ മൂർത്തി ചിത്രമായ L366ന് നാളെ തുടക്കം. ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്ന് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുകയാണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്‍മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും.
2013 ല്‍ പുറത്തെത്തിയ അരികില്‍ ഒരാള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓടും കുതിര ചാടും കുതിര വരെ 17 ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ്. നസ്‍ലെന്‍ നായകനാവുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.
