അശ്വിൻ ബാബുവിന്‍റെ പാൻ ഇന്ത്യൻ ചിത്രം; 'ശിവം ഭജേ' ഫസ്റ്റ് ലുക്ക് എത്തി

Published : May 12, 2024, 01:41 PM IST
അശ്വിൻ ബാബുവിന്‍റെ പാൻ ഇന്ത്യൻ ചിത്രം; 'ശിവം ഭജേ' ഫസ്റ്റ് ലുക്ക് എത്തി

Synopsis

കഥ, തിരക്കഥ, സംവിധാനം  അപ്‍സര്‍

ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. അശ്വിൻ ബാബുവിന്‍റെ നായക കഥാപാത്രം ഒരു ഗുണ്ടയെ എടുത്തുയര്‍ത്തുന്നതാണ് പോസ്റ്ററില്‍. ഗംഗ എൻ്റർടെയ്ന്‍‍‌മെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് അപ്സർ ആണ്. ഗംഗ എൻ്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്.

ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80% ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്. ഛായാഗ്രഹണം ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാഹി സുരേഷ് (കാർത്തികേയ 2 ഫെയിം), സംഗീത സംവിധായകൻ വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റർ പൃഥ്വി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സിനിമാ നിർമ്മാതാവ് മഹേശ്വര്‍ റെഡ്ഡി പറഞ്ഞു. "ഞങ്ങളുടെ ചിത്രം വിനോദം, ആക്ഷൻ, ഇമോഷൻ, ത്രില്‍ എന്നിവയുടെ സമന്വയമാണ്. ഞങ്ങളുടെ സംവിധായകൻ അപ്‌സറിൻ്റെ തിരക്കഥയിൽ ഞങ്ങൾക്ക് വിശ്വസമുണ്ട്. ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ അശ്വിൻ, പ്രതിഭാധനനായ അർബാസ് ഖാൻ, ഹൈപ്പർ ആദി എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. അത് ഒരു അനുഭവം തന്നെയായിരുന്നു, മഹേശ്വര്‍ റെഡ്ഡിയുടെ വാക്കുകള്‍.

സംവിധായകൻ അപ്സറിന്‍റെ വാക്കുകള്‍- "പ്രേക്ഷകരെ രസിപ്പിക്കാൻ പര്യാപ്തമായ വാണിജ്യ ഘടകങ്ങൾ നിറഞ്ഞ വളരെ വ്യത്യസ്തമായ കഥയാണിത്. ഞങ്ങൾ അവസാന ഘട്ടത്തിലെത്തി. 'ശിവം ഭജേ' എന്നത് ഞങ്ങളുടെ സിനിമയ്ക്ക് ഏറ്റവും യോജിച്ച തലക്കെട്ടാണ്.

ALSO READ : കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം