സിനിമാ അരങ്ങേറ്റത്തിന് റോക്കി; വരുന്നത് സസ്പെന്‍സ് ത്രില്ലര്‍, ഒപ്പം നാദിറയും

Published : Jul 18, 2024, 02:17 PM IST
സിനിമാ അരങ്ങേറ്റത്തിന് റോക്കി; വരുന്നത് സസ്പെന്‍സ് ത്രില്ലര്‍, ഒപ്പം നാദിറയും

Synopsis

ബാലു എസ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ഥികളില്‍ ഒരാളായ അസി റോക്കി സിനിമയില്‍ അഭിനേതാവായി അരങ്ങേറുന്നു. ബാലു എസ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി നാദിറ മെഹ്‍റിനും അഭിനയിക്കുന്നുണ്ട്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഇത്.

തിരക്കഥ പൂര്‍ണ്ണമായി കേട്ടിട്ടില്ലെന്നും കഥ കേട്ട് ഇഷ്ടപ്പെട്ടെന്നും ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇരുവരും പറഞ്ഞു. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. എല്ലാവരും കാണണം. പ്രോത്സാഹിപ്പിക്കണം. നാദിറ ഈ ചിത്രത്തില്‍ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്, റോക്കി പറഞ്ഞു. എന്നാല്‍ റോക്കി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് താന്‍ നേരത്തേ അറിഞ്ഞിരുന്നെന്നായിരുന്നു നാദിറയുടെ പ്രതികരണം. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ആളാണ് റോക്കി. ബിഗ് ബോസ് ഹൗസില്‍ വച്ച് സഹമത്സരാര്‍ഥിയായ സിജോയെ കൈയേറ്റം ചെയ്തതിന് റോക്കി ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഒരു മാസത്തോളം നീണ്ട വിശ്രമത്തിന് ശേഷമാണ് സിജോ ബിഗ് ബോസില്‍ തിരിച്ചെത്തിയത്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ഥി ആയിരുന്നു നാദിറ മെഹ്റിന്‍. സീസണ്‍ 5 ല്‍ ടിക്കറ്റ് ടു ഫിനാലെ വിജയിയായി മാറിയ നാദിറ പക്ഷേ മണി ബോക്സ് ടാസ്കില്‍ പങ്കെടുത്ത് സ്വന്തം തീരുമാനപ്രകാരം ഷോയില്‍ നിന്ന് പുറത്തെത്തുകയായിരുന്നു. മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ മണി ബോക്സ് ടാസ്കിലൂടെ പുറത്തെത്തുന്ന ആദ്യ മത്സരാര്‍ഥിയുമാണ് നാദിറ. 

ALSO READ : രണ്ട് മാസത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്; വേറിട്ട റീ റിലീസുമായി 'ഗു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ