ആ സത്യം സാന്ത്വനം കുടുംബം ഒടുവില്‍ മനസിലാക്കുന്നു, ഇനി നിര്‍ണായകം, പ്രൊമൊ വീഡിയോ

Published : Jan 26, 2024, 11:15 AM ISTUpdated : Jan 27, 2024, 11:33 AM IST
ആ സത്യം സാന്ത്വനം കുടുംബം ഒടുവില്‍ മനസിലാക്കുന്നു, ഇനി നിര്‍ണായകം, പ്രൊമൊ വീഡിയോ

Synopsis

സാന്ത്വനം എന്ന ഹിറ്റ് സീരിയലിന്റെ വീഡിയോ കണ്ട് ആകാംക്ഷയോടെ ആരാധകര്‍.  

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തു വരുന്ന സീരിയലായ സാന്ത്വനത്തിന് വലിയ ആരാധക പിന്തുണയുമുണ്ട്. പ്രേക്ഷകരെ നിരാശരാക്കി സാന്ത്വനം സീരിയല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ക്ലൈമാക്സ് നിര്‍ണായകമായേക്കാവുന്ന സാന്ത്വനത്തിന്റെ പ്രൊമൊ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ബാലകൃഷ്‍ണൻ പിള്ളയുടെയും ഭാര്യ ശ്രീദേവിയുടെയും കഥയാണ് സാന്ത്വനത്തില്‍ പ്രമേയമാകുന്നത്. ബാലനെ രാജീവ് പരമേശ്വരനാണ് സാന്ത്വനം സീരിയലില്‍ അവതരിപ്പിക്കുന്നത്. ശ്രീദേവിയായി ചിപ്പി രഞ്‍ജിത്തും വേഷമിടുന്നു. സഹോദരങ്ങള്‍ക്കായി ജീവിക്കുന്നവരാണ് ശ്രീദേവിയും ബാലനും. സഹോദരൻമാരോടുള്ള സ്‍നേഹം കുറയാതിരിക്കാൻ ബാലൻ തനിക്ക് മക്കള്‍ വേണ്ടെന്ന് തീരുമാനിക്കുന്നു. ശ്രീദേവിയും അത് സമ്മതിക്കുന്നു. സഹോദരങ്ങള്‍ അത് മനസിലാക്കുന്നു എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നതിനാല്‍ സാന്ത്വനത്തിന്റെ ആരാധകര്‍ അടുത്ത ഭാഗങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ സജിനും ഗോപിക അനിലുമാണ് എന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകാറുണ്ട്. ശിവനായി സജിൻ സാന്ത്വനമെന്ന ഹിറ്റ് സീരിയലില്‍ വേഷമിടുന്നു. അഞ്‍ജലി എന്ന ഒരു കഥാപാത്രമായി സീരയിലില്‍ ഗോപിക അനിലും വേഷമിടുന്നു. ശിവാഞ്‍ജലി എന്ന പേരിലാണ് സാന്ത്വനം സീരിയല്‍ ആരാധകര്‍ ഗോപിക അനിലിനെയും സജിനെയും ആഘോഷിച്ചിരുന്നത്.

തമിഴില്‍ വൻ ഹിറ്റായി മാറിയ സീരിയല്‍ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടതായ സാന്ത്വനം. മലയാളത്തില്‍ സാന്ത്വനം എന്ന സീരിയല്‍ സംവിധാനം ചെയ്‍തിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ആദിത്യനായിരുന്നു. സംവിധായകൻ ആദിത്യന്റെ അകാല മരണം സീരിയലിന്റെ പ്രേക്ഷകരെ മാത്രമല്ല കേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു.  എം രഞ്‍ജിത്താണ് സാന്ത്വനം എന്ന സീരിയലിന്റെ നിര്‍മാണം.

Read More: ബിഗ് ബോസ് ആറ് ഒരുങ്ങുന്നു, ആരൊക്കെയാകും മത്സരാര്‍ഥികള്‍?, ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍