ആ നിര്‍ണായക പ്രഖ്യാപനത്തിന് വിജയ്?

Published : Jan 26, 2024, 10:25 AM IST
ആ നിര്‍ണായക പ്രഖ്യാപനത്തിന് വിജയ്?

Synopsis

ആ പ്രഖ്യാപനത്തിനൊരുങ്ങി വിജയ്.

ദളപതി വിജയ് നായകനായുള്ള ചിത്രമായി ദ ഗോട്ടാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ദ ഗോട്ടിന്റെ ചീത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും 2024 പകുതിയോടെ തന്നെ താരം രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തമിഴകത്ത് താരം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തത് രാഷ്‍ട്രീയ പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്‍ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായതും വൻ ചര്‍ച്ചയായിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തകരെ ചെന്നൈയില്‍ വിജയ് കാണുകയും രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ചര്‍ച്ച നടത്തുകയും ചെയ്‍തതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീടാണ് രാഷ്‍ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായതും. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ നടപടികള്‍ ഇതിനകം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നായകൻ ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ വിജയ് ആരാധകര്‍ വലിയ ആവേശത്തിലാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്
'എന്നെ എന്താ വിശ്വാസമില്ലേ?'; 'കളങ്കാവൽ' സ്നീക്ക് പീക്ക് പുറത്ത്