'ഒരു വധുവിന് രണ്ട് വരൻമാര്‍', വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

Published : Jul 21, 2023, 02:46 PM ISTUpdated : Jul 21, 2023, 02:49 PM IST
'ഒരു വധുവിന് രണ്ട് വരൻമാര്‍', വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

Synopsis

വധുവിനൊപ്പം രണ്ട് വരൻമാരുടെയും ഫോട്ടോയുള്‍പ്പെടുത്തിയതാണ് വിവാഹ പരസ്യം.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലാണ് പത്തരമാറ്റ്. പത്തരമറ്റ് എന്ന സീരിയിലിന്റെ വിവിധ പരസ്യങ്ങള്‍ അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് ഷോ ജേതാവ് അഖില്‍ പത്തരമാറ്റിന്റെ പ്രൊമൊയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ പത്തരമാറ്റ് സീരിയലിന്റെ പുതിയ വിവാഹ പരസ്യമാണ് ചര്‍ച്ചയാകുന്നത്.

അനന്തപുരിയില്‍ മാംഗല്യം എന്ന ടാഗോടെയായിരുന്നു സീരിയലിന്റെ പരസ്യം. ട്രയാംഗിള്‍ ലവ് സ്റ്റോറിയല്ലേ കുറച്ച് കണ്‍ഫ്യൂഷൻ ഇരിക്കട്ടേ, നവ്യയും ആദര്‍ശും തമ്മില്‍ കല്യാണം, അഭിനന്ദും നവ്യയും തമ്മില്‍ പ്രണയം എന്നൊക്കെയാണ് വീഡിയോയില്‍ അഖില്‍ മാരാര്‍ പറഞ്ഞിരുന്നത്. ആര് ആരെ വിവാഹം കഴിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകരും. രണ്ട് വരൻമാരും വധുവുമുള്ള വിവാഹ പരസ്യം ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും. മിഡിൽ ക്ലാസ് കുടുംബമായ 'ഉദയഭാനു'വിന്റെയും 'കനകദുർഗ'യുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

ഏഷ്യാനെറ്റില്‍ അടുത്തിടെ തുടങ്ങിയ 'ഗീതാഗോവിന്ദം' സീരിയല്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നന്മയുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ക്കുപരിയായി 'ഗീതാഗോവിന്ദ'ത്തില്‍ ചതിയും വഞ്ചനയും പകയും പ്രതികാരവുമെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്നുണ്ട് എന്നാണ് സീരിയല്‍ കാണുന്നവരുടെ അഭിപ്രായം. സാജന്‍ സൂര്യ, ബിന്നി സെബാസ്റ്റ്യന്‍ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അമൃതാ നായര്‍, സന്തോഷ് കുറുപ്പ്, രേവതി മുരളി, ഉമാ നായര്‍ തുടങ്ങിയ വലിയൊരു താരനിരയും 'ഗീതാഗോവിന്ദം' എന്ന സീരിയലില്‍ അണിനിരക്കുന്നുണ്ട്.

Read More: അഖിലിന്റെ പരാതി തീര്‍ക്കാൻ ശോഭ, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു