
പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്നും 'സുമിത്ര' ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്നപ്പോള്‍ ഹൃദയംകൊണ്ട് കയ്യടിച്ച പ്രേക്ഷകര്‍ ഇപ്പോള്‍ ആശങ്കയിലാണ്. ഇത്രയധികം ത്യാഗം സഹിച്ചിട്ടും സുമിത്രയ്ക്ക് എങ്ങനെയാണ് പിന്നേയും ദുര്‍വിധി വരുന്നതെന്നാണ് 'കുടുംബവിളക്ക്' ആരാധകര്‍ ചോദിക്കുന്നത്. വിധി തട്ടിയൊടുത്ത അവസരങ്ങള്‍ തിരികെയെത്തിയപ്പോള്‍ 'സുമിത്ര'യ്ക്ക് ഇതെന്തുപറ്റിയെന്നാണ് പലരുടേയും സംശയം. സിനിമയില്‍ പാടാനുള്ള അവസര 'സുമിത്ര'യെ തേടിയെത്തിയത്, 'സുമിത്ര'യുടെ പാട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാപ്പോഴായിരുന്നു. എന്നാല്‍ പാടാനായി ഇറങ്ങിയപ്പോഴായിരുന്നു വലിയൊരു അപകടം പിണയുന്നതും 'സുമിത്ര'യും 'രോഹിത്തും' ആശുപത്രിയും, പൊലീസ് സ്റ്റേഷനുമായും നടക്കാന്‍ തുടങ്ങിയതും. നഷ്‍ടപ്പെടുമെന്ന് കരുതിയ 'രോഹിത്ത്' ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോള്‍ 'സുമിത്ര'യും പ്രേക്ഷകരും ഏറെ ആശ്വസിച്ചു. അതിലുപരിയായി അന്ന് മുടങ്ങിയ സിനിമാപാട്ട് പാടാനുള്ള അവസരം, 'രോഹിത്ത്' മുഖാന്തരം വീണ്ടുമെത്തിയപ്പോള്‍ 'കുടുംബവിളക്ക്' ആരാധകരും കഥാപാത്രങ്ങളുമെല്ലാം വീണ്ടും ആഘോഷിക്കുകയായിരുന്നു.
പാട്ടിന്റെ ഹംമ്മിംങെല്ലാം വൃത്തിയായി കൈകാര്യം ചെയ്യുന്ന 'സുമിത്ര'യ്ക്ക്, ലിറിക്‌സ് പാടാനാണ് കഴിയാതെയാകുന്നത്. ഒരു അപകടത്തിന് സാക്ഷ്യം വഹിച്ചുകഴിഞ്ഞ ചിലരിലെങ്കിലും കാണുന്ന ട്രോമയാണ് 'സുമിത്ര'യ്ക്ക് എന്നത് വ്യക്തമാണ്. പാട്ടിന്റെ വരികളിലേക്ക് എത്തുമ്പോഴേക്കും അപകടത്തെക്കുറിച്ചും, ശേഷം നടന്ന മോശം കാര്യങ്ങളിലേക്കുമെല്ലാമാണ് 'സുമിത്ര'യുടെ ചിന്ത പോകുന്നത്. സുമിത്ര എത്ര ശ്രമിച്ചിട്ടും പാടാത്തതുകൊണ്ട് സ്റ്റുഡിയോയില്‍നിന്നും നിര്‍മ്മാതാവ് ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്നുമുണ്ട്. കൂടെ വന്ന കുടുംബാംഗങ്ങള്‍ സുമിത്രയോട് കാര്യങ്ങള്‍ തിരക്കുമ്പോള്‍, തനിക്ക് സാധിക്കുന്നില്ല എന്നാണ് 'സുമിത്ര' പറയുന്നത്. അമ്മയ്ക്ക് സഹായകരമായ രീതിയില്‍ മകന്‍ 'പ്രതീഷ്' എത്തുന്നുണ്ട്. വരികള്‍ 'സുമിത്ര'യ്ക്ക് പാടിക്കൊടുത്തുകൊണ്ട് പ്രതീഷ് ശ്രമം തുടരുന്നുണ്ട്. അതിനിടെ വീട്ടിലുള്ളവര്‍ ഫോണ്‍ വിളിക്കുമ്പോള്‍, കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നു എന്നാണ് 'ശ്രീകുമാറും' മറ്റും പറയുന്നത്.
എന്നാല്‍ എത്ര ശ്രമിച്ചിട്ടും 'സുമിത്ര'യ്ക്ക് പാടാന്‍ കഴിയുന്നുമില്ല, 'പ്രതീഷാ'ണെങ്കില്‍ അമ്മയ്ക്ക് വരികള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ മനോഹരമായി പാടുന്നുമുണ്ട്. പണ്ടേതന്നെ സംഗീതവുമായി അടുത്ത ബന്ധമുള്ള കഥാപാത്രമാണ് 'പ്രതീഷി'ന്റേത്. അങ്ങനെ കറങ്ങിത്തിരിഞ്ഞ് 'സുമിത്ര'യുടെ അവസരം പ്രതീഷിലേക്ക് എത്തുകയാണ്. ഫീമെയില്‍ വോയ്‌സാണ് വേണ്ടിയിരുന്നതെങ്കിലും, പ്രതീഷിന്റെ ശബ്‍ദസൗന്ദര്യം കാരണം പാട്ട് 'പ്രതീഷി'ലേക്ക് എത്തുകയാണ്.
എന്നാല്‍ അമ്മയുടെ അവസരം തട്ടിയെടുക്കുന്ന മകനല്ല താനെന്നും, അമ്മ തന്നെ പാടട്ടെ എന്നുമാണ് 'പ്രതീഷി'ന്റെ നിലപാട്. പക്ഷെ സ്‌നേഹമയിയായ 'സുമിത്ര'യും, മറ്റുള്ളവരും ചേര്‍ന്ന് 'പ്രതീഷി'നെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ എപ്പിസോഡില്‍ ചെയ്യുന്നത്. കൂടെ, ഇനി 'സുമിത്ര' ഓക്കെയാകുന്ന സമയത്ത് 'സുമിത്ര'യ്ക്ക് അവസരം നല്‍കാമെന്നും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പറയുന്നുണ്ട്. ഇതാണോ 'പ്രതീഷി'ന്റെ ശുക്രധശ എന്നാണ് സീരിയലിന്റെ ആരാധകര്‍ ചോദിക്കുന്നത്. 'സുമിത്ര'യുടെ മക്കളില്‍ കലാവാസനയുള്ള പ്രതീഷ് മാത്രമാണ് മറ്റുള്ള മക്കളേപ്പോലെ നല്ല രീതിയിലുള്ള ജീവിത വിജയം കൈവരിക്കാതെയുള്ളത്. അതുകൊണ്ടുതന്നെ 'പ്രതീഷി'ന് കിട്ടിയ അവസരം പ്രതീഷ് കൈവിടരുത് എന്നുതന്നെയാണ് പ്രേക്ഷകഭാഷ്യം. എന്തായാലും 'കുടുംബവിളക്ക്' ഉദ്വേഗജനകും ആകാംക്ഷഭരിതമായ രംഗങ്ങളിലൂടെയാണ് മുന്നേറുന്നത്.
Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി