
ഹൈദരാബാദ്: ഏറ്റവും ചിലവേറിയ ഒരു വ്യവസായ രംഗമാണ് സിനിമ നിര്‍മ്മാണം. വലിയ മുടക്കുമുതല്‍ നടത്തി അതിനൊത്ത ബോക്സോഫീസ് കളക്ഷന്‍ എന്നതാണ് ഇന്നത്തെ തരംഗം. അതിന് ഇന്ത്യന്‍ ബോക്സോഫീസില്‍ തുടക്കമിട്ടത് 2015ൽ എസ്എസ് രാജമൗലിയുടെ ബാഹുബലി പുറത്തിറങ്ങിയതോടെയാണ് എന്ന് പറയാം.
ഇന്ത്യ കണ്ട ഏറ്റവും ബ്രഹ്മാണ്ഡമായ ചിത്രം അതിനൊത്ത വിജയമാണ് രണ്ട് ഭാഗമായി ബോക്സോഫീസില്‍ നേടിയത്. പ്രഭാസും റാണ ദഗ്ഗുബതിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ ആദ്യഭാഗം 600 കോടിയിലധികം ബോക്‌സ് ഓഫീസിൽ നേടിയപ്പോൾ അതിന്‍റെ രണ്ടാം ഭാഗം 500 കോടിയിലധികം കളക്ഷൻ നേടി.
എന്നാല്‍ ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന്‍റെ ഒരു നിര്‍മ്മാണ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ചിത്രത്തിലെ പ്രധാന താരമായ റാണ. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 കോടിയോളം കടം എടുത്താണ് ബാഹുബലി പൂര്‍ത്തിയാക്കിയത് എന്നാണ് താരം പറയുന്നത്.
സിനിമാ നിർമ്മാതാക്കൾ അവരുടെ സിനിമകൾക്കായി പണം സ്വരൂപിക്കുന്നത് എങ്ങനെയെന്നാണ് ഇന്ത്യടുഡേയുടെ പരിപാടിയില്‍ റാണ വ്യക്തനമാക്കിയത്. “സിനിമകളിൽ പണം എവിടെ നിന്ന് വരുന്നു എന്ന് എറിയാമോ? ഒന്നുകിൽ ചലച്ചിത്ര നിർമ്മാതാവിന്‍റെ വീടോ സ്വത്തോ പണയം വച്ച് ബാങ്ക് വായിപ്പ എടുക്കും. അല്ലെങ്കില്‍ പലിശയ്ക്ക് പണം എടുക്കും. ഞങ്ങൾ ഏകദേശം 24-28 ശതമാനം പലിശ നൽകിയിരുന്നു. അതാണ് സിനിമകളിലെ കടം വാങ്ങൽ രീതി. ബാഹുബലി പോലൊരു സിനിമയ്ക്ക്, ആ പലിശ നിരക്കില്‍ 300-400 കോടി രൂപ കടമെടുത്തു” അദ്ദേഹം ഇന്ത്യ ടുഡേ പരിപാടിയില്‍ റാണ പറഞ്ഞു.
ബാഹുബലി 1 പുറത്തിറങ്ങുന്ന സമയം നിർമ്മാതാക്കൾ അഞ്ചര വർഷത്തെ സമയത്തിന് 24 ശതമാനം പലിശ നിരക്കില്‍ 180 കോടി രൂപ കടം വാങ്ങിയിരുന്നു എന്നും റാണ കൂട്ടിച്ചേര്‍ത്തു. “ബാഹുബലി പാര്‍ട്ട് 1 ഒരു കഷ്ടപ്പാട് തന്നെയായിരുന്നു. തെലുങ്കിൽ അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രത്തേക്കാൾ ഇരട്ടി ഞങ്ങൾ അതുവരെ ചിലവാക്കിയിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ കടം വാങ്ങിയതിനെ ന്യായീകരിക്കാന്‍ പോലും ഒരു കണക്ക് ഇല്ലായിരുന്നു. അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശയ്ക്ക് 180 കോടിയും കടമെടുത്തു. ഞങ്ങൾ ബാഹുബലി 2 ന്റെയും കുറച്ച് ഭാഗം അത് വച്ച് ഷൂട്ട് ചെയ്തു, അതിനാൽ ഈ ചിത്രം വിജയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ” റാണ കൂട്ടിച്ചേർത്തു.
എസ്എസ് രാജമൗലിയും ബാഹുബലിയില്‍ താന്‍ എടുത്ത റിസ്കിനെക്കുറിച്ച് അടുത്തിടെ ഒരു ചടങ്ങില്‍ സംസാരിച്ചിരുന്നു. “പലരും ഇത് അപകടമാണെന്ന് അന്ന് പറഞ്ഞു, അത് പോലെ സംഭവിച്ചിരുന്നെങ്കില്‍ മൂന്ന് വർഷമായി എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര ചെയ്ത നിര്‍മ്മാതാക്കള്‍ ശരിക്കും വീണുപോയെനെ എന്ന് ഞാനും ഇപ്പോള്‍ കരുതുന്നു” എസ്എസ് രാജമൗലി പറഞ്ഞു.
"കോറമാണ്ഡൽ എക്‌സ്പ്രസ്സ് മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്"; 1997ല്‍ ഇറങ്ങിയ മലയാള സിനിമയില്‍.!
വിവാഹം കഴിഞ്ഞ് 15മത്തെ ദിവസം പിരിഞ്ഞ് സീരിയല്‍ താരങ്ങള്‍ വിഷ്ണുകാന്തും സംയുക്തയും; തമ്മില്‍ ആരോപണം.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ