
പ്രേക്ഷകരെ സ്‌ക്രീനിനു മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ വിജയച്ച പരമ്പരയാണ് 'സാന്ത്വനം'. മിക്ക ഇന്ത്യന്‍ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തും റേറ്റിംഗില്‍ മുന്നില്‍ തന്നെയാണ്. ഒരു കൂട്ടുകുടുംബത്തിന്റെ കരുതലിന്റെ പരമ്പരയാകുമെന്ന് കരുതിയവരെയെല്ലാം മാറിചിന്തിപ്പിച്ച 'സാന്ത്വനം' അത്യന്തം കലുഷിതമായാണ് മുന്നോട്ട് പോകുന്നത്. പരമ്പര ത്രില്ലിംങായി മാറുന്നുവെന്നാണ് പ്രേക്ഷകര്‍ യൂട്യൂബിലും മറ്റും കമന്റായി പറയുന്നതും.
പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ 'അപ്പു'വിന്റെ പ്രസവം, 'ശിവാഞ്ജലി'യുടെ പൊലീസ് സ്റ്റേഷന്‍ അനുഭവങ്ങള്‍, 'ബാലന്റെ' തിരോധാനം തുടങ്ങിയ തരത്തിലായിരുന്നു കഴിഞ്ഞ എപ്പിസോഡുകള്‍ മുന്നോട്ടു പോയത്. അപ്പു'വിന്റെ പ്രസവവും, ആശുപത്രിയും പ്രേക്ഷകരെ വല്ലാതെ കുഴപ്പിച്ചിരുന്നു. ഹോസ്‍പിറ്റലില്‍ അഡ്‍മിറ്റാകേണ്ട ദിവസത്തോട് അടുത്ത ദിവസം, തന്റെ വീട്ടുകാരോടും, ഭര്‍ത്താവിന്റെ വീട്ടുകാരോടും തെറ്റിയ 'അപ്പു', വീട് വിട്ടിറങ്ങിയിരുന്നു. 'സാന്ത്വനം' വീട്ടുകാരില്‍നിന്നും തന്നെ അകറ്റാന്‍, അച്ഛനും അപ്പച്ചിയും കൂടെ ചില തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്നും, അതില്‍ നിന്നും മറികടക്കാനായി ഭര്‍ത്താവ് 'ഹരി'യും ചില മോശം പ്രവര്‍ത്തികള്‍ ചെയ്‍തെന്നും 'അപ്പു'വിന് മനസ്സിലായതായിരുന്നു വീട് വിട്ടിറങ്ങാനുള്ള കാരണം. എന്നാല്‍ ഇരു വീട്ടുകാരും ഇനി സന്തോഷ സ്‌നേഹത്തോടെ മുന്നോട്ട് പോകും എന്ന ഉറപ്പിന്മേല്‍ 'അപ്പു' തിരികെ വീട്ടിലേക്കെത്തുകയും. ആശുപത്രിയില്‍ ചെറിയ കോംപ്ലിക്കേ<നുകള്‍ ഉണ്ടായിരുന്നിട്ടും, സിസേറിയനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 'അപ്പു'വിന്റെ അച്ഛനായ 'തമ്പി'യാണ് നേരത്തെ തന്നെ പ്രശ്‌നക്കാരന്‍. 'സാന്ത്വനം' വീട്ടില്‍ നിന്നും മകളെ പുറത്ത് ചാടിക്കണമെന്നും, ശേഷം മരുമകനേയും തന്റെ അടുക്കലേയ്‍ക്ക് എത്തിക്കണം എന്നെല്ലാമാണ് 'തമ്പി'യുടെ ലക്ഷ്യം.
രണ്ട് വീട്ടുകാരും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഒന്നിക്കണം എന്ന 'അപ്പു'വിന്റെ വാക്കെല്ലാം കാറ്റില്‍ പറത്തി 'തമ്പി' വീണ്ടും പ്രശ്‌നത്തിന് മുതിരുകയാണ്. 'ഹരി'യോട് ഒരു വാക്കുപോലും പറയാതെ 'അപ്പു'വിനേയും കുട്ടിയേയും ഹോസ്‍പിറ്റലില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്‍ത് 'അമരാവതി' വീട്ടിലേക്ക് പോയിരിക്കുകയാണ് 'തമ്പി'. 'ശിവാഞ്ജലി' പൊലീസ് സ്റ്റേഷനിലായ പ്രശ്‌നവും, മൂത്ത ഏട്ടനായ 'ബാലനെ' കാണാതായി തിരിച്ചെത്തിയ പ്രശ്‌നങ്ങളുമെല്ലാം പരിഹരിച്ച് ആശുപത്രിയിലെത്തുന്ന 'ഹരി', റൂം അടച്ചിട്ടതായാണ് കാണുന്നത്. 'അപ്പു'വിനെ 'ഹരി' വിളിക്കുന്നെങ്കിലും 'അപ്പു' ഫോണ്‍ എടുക്കുന്നില്ല.
'തമ്പി'യെ വിളിച്ചപ്പോഴാണ് 'ഹരി' കാര്യങ്ങളറിയുന്നത്. ഒരു പുശ്ചഭാവത്തോടെ 'ഹരി'യോട് കാര്യം പറഞ്ഞ് തമ്പി ഫോണ്‍ പെട്ടന്ന് കട്ടാക്കുകയായിരുന്നു. ഇതിനി പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കരുതുന്നവരാണ് പ്രേക്ഷകര്‍. അതിനിടെ 'ശിവാഞ്ജലി'യുടെ കടം വീട്ടാനായി 'ബാലേട്ടന്‍' വീടിന്റെ ആധാരം പണയപ്പെടുത്തുന്നുണ്ട്. കടം വീട്ടാനായി പിടിച്ച ചിട്ടിയുടെ കാര്യത്തിനായി നാഗര്‍കോവിലിലേക്ക് പോകും വഴിയായിരുന്നു, 'ശിവനും' 'അഞ്ജലി'യും ആകസ്‍മികമായി പൊലീസ് സ്റ്റേഷന്‍ വരെ എത്തിയത്.
Read More: പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ