കേരളക്കരയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച 'കോമഡി സ്റ്റാർസ് 3'; ഗ്രാൻഡ് ഫിനലെ നാളെ

Published : Nov 11, 2022, 03:44 PM ISTUpdated : Nov 11, 2022, 03:50 PM IST
കേരളക്കരയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച 'കോമഡി സ്റ്റാർസ് 3'; ഗ്രാൻഡ് ഫിനലെ നാളെ

Synopsis

റോക്ക് & റോൾ, ചങ്ക്സ്, ബിഗ് ഫോർ, സൂപ്പർ ഹീറോസ് എന്നീ ടീമുകളാണ് അന്തിമ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്.

ലയാള സിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റാർസിന്റെ മൂന്നാം സീസൺ ​ഗ്രാന്റ് ഫിനാലെ നാളെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. നവംബർ 12 രാത്രി 7.30 മുതൽ ഫിനാലെ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് കാണാനാകും. 

റോക്ക് & റോൾ, ചങ്ക്സ്, ബിഗ് ഫോർ, സൂപ്പർ ഹീറോസ് എന്നീ ടീമുകളാണ് അന്തിമ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ മുകേഷ് , ടിനി ടോം സംവിധായകൻ ലാൽ ജോസ് എന്നിവരാണ്. ഫിനാലെക്ക് താരശോഭയേകാന്‍ എത്തുന്നത് ജനപ്രിയ നായകൻ ദിലീപാണ്. കൂടാതെ രമേഷ് പിഷാരടി, ബാല, ഷുക്കൂർ , കുഞ്ഞികൃഷ്ണൻ, അവന്തിക, മനീഷ, രേഷ്മ, നൂബിന്, അശ്വതി എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു.

അതേസമയം, അടുത്തിടെ ആരംഭിച്ച ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.  4 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി എത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ന്‍റെ വേദിയിൽ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നത്. ഗായകരായ സിതാര, മഞ്ജരി, സംഗീത സംവിധായകരായ സ്റ്റീഫൻ ദേവസ്സി, കൈലാസ് മേനോൻ എന്നിവരാണ് വിധി കർത്താക്കൾ. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നാണ് ഷോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. 

ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മോഹൻലാൽ; 'എലോൺ' സ്റ്റില്ലുമായി ഷാജി കൈലാസ്

അടുത്തിടെ സമാപിച്ച സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്‍ണയാണ് വിജയി ആയത്. ജൂണില്‍ നടന്ന പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്നാണ് വിജയിക്ക് ട്രോഫി സമ്മാനിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍