
'പൗര്‍ണമിത്തിങ്കള്‍' എന്ന സീരിയലിലൂടെ വന്ന് മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണ. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. സ്വയം ഭക്ഷണവും, ഫോട്ടോഷൂട്ടും, കുടുംബ വിശേഷങ്ങളുമെല്ലാമാണ് താരം പങ്കുവെക്കാറ്.
ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാന വിശേഷമാണ് പ്രേക്ഷകരോട് താരം തുറന്ന് പറയുന്നത്. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗൗരി കൃഷ്‍ണൻ ഇപ്പോൾ. വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്. കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്‍ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്.
ഗൗരി നായികയായ 'പൗർണമിത്തിങ്കൾ' പരമ്പരയുടെ സംവിധായകൻ മനോജ് പേയാടാണ് വരൻ. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവെച്ചു. പിന്നീട് അസുഖം ബേധമായ ശേഷമാണ് വിവാഹ നിശ്ചയം നടത്തിയത്. വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമെ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.
'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ 'കയ്യെത്തും ദൂര'ത്തിലെ 'മിനിസ്റ്റര്‍ ഗായത്രി ദേവി'യായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്ത ഗൗരി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ