
ഇത്തവണത്തെ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‍സ് നിശ ഒക്ടോബര്‍ 15, 16 തീയതികളില്‍ ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യും. വൈകിട്ട് 7 മുതലാണ് പരിപാടിയുടെ സംപ്രേഷണം. ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന്‍റെ 2022 എഡിഷന്‍ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് നടന്നത്.
ഈ വേദിയിൽ വച്ച് ഇന്ത്യ ഒട്ടാകെ തരംഗമായിമാറിയ ചലച്ചിത്രം വിക്രത്തിന്റെ 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി മലയാളസിനിമയും ഏഷ്യാനെറ്റും ചേർന്ന് ഉലകനായകൻ കമൽ ഹാസനെ ആദരിച്ചു. ഇതിന്റെ ഭാഗമായി 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്‌മെന്റും 60 ല്‍ അധികം കലാകാരന്മാര്‍ക്കൊപ്പം ബിഗ് ബോസ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
പ്രമുഖ താരങ്ങളായ ജയസൂര്യ, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, നിഖില വിമൽ, ലക്ഷ്മി ഗോപാലസ്വാമി, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ധർമജൻ, നാദിര്‍ഷ, സുധീര്‍ കരമന, വിജയ് ബാബു, ടിനി ടോം, നിത പിള്ള, നരേൻ, സിജു വിൽസൺ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, സംവിധായകന്‍ രഞ്ജിത്ത് ശങ്കർ, തെസ്നി ഖാൻ, പാരീസ് ലക്ഷ്മി , ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേർ ഈ സദസ്സിന് മിഴിവേകി.
ടെലിവിഷൻ പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ചലച്ചിത്രരംഗത്ത് 20 വര്‍ഷം പൂർത്തിയാക്കിയ ജയസൂര്യയെ ഈ വേദിയിൽ വച്ച് കമൽ ഹാസന്‍ ആദരിച്ചു. ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂട് ഏറ്റുവാങ്ങി. ജനപ്രിയ താരം രാജേഷ് ഹെബ്ബാറും ബിഗ് ബോസ്സ്/ കോമഡി സ്റ്റാർ ഫെയിം അഖിലും ചേര്‍ന്നൊരുക്കിയ കിച്ചൺ ഡാന്‍സ് ഈ ഷോയുടെ പ്രത്യേക ആകര്‍ഷണമാണ്.
കൂടാതെ അനു സിത്താര, ദുര്‍ഗ കൃഷ്ണൻ, ജനപ്രിയ ടെലിവിഷന്‍ താരങ്ങൾ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും നൃത്തങ്ങളും സദസ്സിനെ ഇളക്കിമറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ