ഏഷ്യാനെറ്റിൽ പുതിയ പരമ്പര 'നമ്മൾ '

Published : Dec 05, 2022, 05:01 PM IST
ഏഷ്യാനെറ്റിൽ പുതിയ പരമ്പര  'നമ്മൾ '

Synopsis

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര തുടങ്ങുന്നു.  

മലയാളികളുടെ പ്രിയപ്പെട്ട എന്റര്‍ടെയ്‍ൻമെന്റ് ചാനലായ ഏഷ്യാനെറ്റില്‍ പുതിയ പരമ്പര വരുന്നു. 'നമ്മള്‍' എന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ചെയ്യുന്നത്. ഇന്ന് മുതലാണ് പരമ്പര സംപ്രേഷണം തുടങ്ങുക. വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും,  ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്‍ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും  കഥ പറയുകയാണ് 'നമ്മൾ'  എന്ന പുതിയ പരമ്പര.

'ശിവദ' , 'ഹെലൻ ', 'നീരജ്' , 'ജസ്റ്റിൻ' , 'നൂറിൻ' , 'കരിഷ്‍മ' എന്നിവരുടെ സൗഹൃദത്തിന്റെയും കൂടി കഥയാണ് 'നമ്മൾ'. ദേവദാസ് വാസുദേവനാണ് പരമ്പരയുടെ തിരക്കഥ എഴുതുന്നത്. ഷിജു അരൂർ സംവിധാനം ചെയ്യുന്നു.  ഈ പരമ്പരയിൽ പ്രമുഖ ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ മുക്ത , അരുൺ ഘോഷ് , ഇഷ , അമർനാഥ് , ഇ എ രാജേന്ദ്രൻ , അജയ് വാസുദേവ് , ലൗലി, പവിത്രൻ , സാനിയ , ദേവദത്ത് , സന , സാന്ദ്ര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പുതുമയുടെ വസന്തം തീർത്ത് ജീവിതഗന്ധിയായ കഥാസന്നർഭങ്ങളുമായി പുതിയ പരമ്പര 'നമ്മൾ' ഏഷ്യാനെറ്റിൽ ഈ തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഒമ്പത് മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  
 
പ്രേക്ഷകരുടെ നിരന്തരമായ ആവശ്യപ്രകാരം കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി 'സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3' സംപ്രേഷണം മാറ്റിയിട്ടുണ്ട്. എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 7.30 മണിക്കാണ് സംപ്രേഷണം ചെയ്യുക. ജനപ്രിയപരമ്പരകളായ  'തൂവൽസ്‍പർശം'  തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറ് മണിക്കുമാണ് സംപ്രേഷണം. 'കൂടെവിടെ' തിങ്കൾ മുതൽ വെള്ളിവരെ രാത്രി  9.30 നും 'പാടാത്ത പൈങ്കിളി'  തിങ്കൾ മുതൽ വെള്ളിവരെ 10 മണിക്കും സംപ്രേഷണം ചെയ്യുന്നു.

Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ