
ടൊവിനോ തോമസ് നായകനായി എത്തിയ കളയ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ടിക്കി ടാക്ക മലയാളത്തിന്റെ കെജിഎഫ് ആകുമോയെന്ന് ആസിഫ് അലി പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടിക്കി ടാക്ക ആസിഫ് അലിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ആസിഫ് അലിയ്ക്ക് പുറമെ നസ് ലൻ, ഹരീശ്രീ അശോകൻ, വാമീഖ ഗബ്ബി, സഞ്ജന നടരാജ്, ലുക്മാൻ അവറാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടിക്കി ടാക്കയ്ക്ക് വേണ്ടി എടുത്ത എഫോർട്ടുകളെ കുറിച്ച് ആസിഫ് അലി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
'എന്റെ ഒരു വലിയ സിനിമ എന്ന രീതിയിലാണ് ടിക്കി ടാക്കയെ കെ ജി എഫുമായി ചേർത്ത് പറഞ്ഞത്. അല്ലാതെ, അങ്ങനെയൊരു സ്വഭാവമല്ല ടിക്കി ടാക്കയ്ക്ക്. തിയേറ്ററിന് വേണ്ടി ഡിസൈൻ ചെയ്ത സിനിമയാണ് ടിക്കി ടാക്ക. ഏതൊരു ആക്ടറും ആഗ്രഹിക്കും ആക്ഷനും മാസ്സുമെല്ലാം ചേർന്നൊരു സിനിമ. എന്റെ ആ ആഗ്രഹം സഫലമാവുന്ന സിനിമയാണ് ടിക്കി ടാക്ക. ചിത്രത്തിന്റെ പകുതിയിലധികം ചിത്രീകരണം പൂർത്തിയായി.ഡയറ്റിലാണ്. ഇതുവരെയും ഒരു കഥാപാത്രത്തിനോ സിനിമയ്‌ക്കോ വേണ്ടി ഡയറ്റോ ഫിസിക്കൽ ട്രാൻസ്ഫോർമേഷനോ ഞാൻ ചെയ്തിട്ടില്ല. പക്ഷേ, ഒരു മനുഷ്യൻ എപ്പോഴെങ്കിലും ഇത്തരത്തിൽ എഫോർട്ട് എടുക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആക്ടഴ്‌സിന്റെ ഏറ്റവും രസമുള്ള കാര്യം അവർ ആരും ഒരു ലുക്കിൽ മാത്രം നിലനിന്നു പോകുന്നില്ല എന്നതാണ്. അഡിഗോസ് അമിഗോസ് ചെയ്യുമ്പോൾ ആ ലുക്കിൽ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും നിൽക്കാൻ ആഗ്രഹിക്കാത്ത ശരീരമായിരുന്നു അഡിഗോസ് അമിഗോസിലേത്. പക്ഷേ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പുതുമ എപ്പോഴും ഫീൽ ചെയ്യും. അതുപോലെ ടിക്കി ടാക്കയിലെ കഥാപാത്രം അങ്ങനെയൊരു ബോഡി ഡിമാൻഡ് ചെയ്യുന്നുണ്ട്. അയാളുടെ ബോഡി ലുക്കിൽ തന്നെ അയാൾ എത്ര പവർഫുൾ ആണെന്ന് കാണിക്കുന്നുണ്ടെന്ന് രോഹിത് ആദ്യമേ പറഞ്ഞിരുന്നു. അതിനു വേണ്ടിയാണ് ഞാൻ അത്രയും എഫോർട്ട് എടുത്ത് ബോഡി ട്രാൻസഫർമേഷൻ ചെയ്തത്.' -എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.
ഇബ്‌ലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളിലും രോഹിതും ആസിഫ് അലിയും ഒന്നിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ