തിയറ്ററിൽ അപ്രതീക്ഷിത വിജയഗാഥ, 'തലവൻ' ഒരു വരവ് കൂടി വരുന്നു, ഔദ്യോഗിക പ്രഖ്യാപനം

Published : Jul 20, 2024, 08:30 PM ISTUpdated : Jul 21, 2024, 08:15 AM IST
തിയറ്ററിൽ അപ്രതീക്ഷിത വിജയഗാഥ, 'തലവൻ' ഒരു വരവ് കൂടി വരുന്നു, ഔദ്യോഗിക പ്രഖ്യാപനം

Synopsis

മെയ് 24ന് റിലീസ് ചെയ്ത ചിത്രമാണ് തലവന്‍. 

മികച്ച പ്രേക്ഷക സ്വീകാര്യത നേടി സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാ​ഗം വരുന്നു. തലവന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്. ജോയുടെ ബിജു മേനോനും ആസിഫ് അലിയും ആയിരുന്നു തലവനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

മെയ് 24ന് റിലീസ് ചെയ്ത ചിത്രമാണ് തലവന്‍. പറഞ്ഞ പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധനേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ എന്നിവരായിരുന്നു മറ്റ് അണിയറ പ്രവർത്തകർ.

'ഉള്ളം കയ്യിലാരോ..'; പഞ്ചായത്ത് ജെട്ടിയിലെ ആദ്യ വീഡിയോ ഗാനം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ