ഈ മാസം 26 നാണ് സിനിമയുടെ റിലീസ്. 

ഞ്ചായത്ത് ജെട്ടിയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ഉള്ളം കയ്യിലാരോ..' എന്ന് തുടങ്ങുന്ന ​ഗാനം വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ്. ഈ മാസം 26 നാണ് സിനിമയുടെ റിലീസ്. 

രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് പഞ്ചായത്ത് ജെട്ടി ഒരുങ്ങിയിരിക്കുന്നത് എന്നാണ് അപ്ഡേറ്റുകളിൽ നിന്നും ലഭിക്കുന്ന സൂചന.'മറിമായ'ത്തിലെ മുഴുവൻ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. മിനി സ്ക്രീനിലെ ചിരിയും ചിന്തയും രസങ്ങളും ഇനി ബിഗ് സ്ക്രീനിലും തുടരുമെന്ന് തന്നെയാണ് ഈ പോസ്റ്റർ കാണുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ഒരു നാടും അവിടുത്തെ നാട്ടുകാരും അവർക്കിടയിലെ ചില രസകരമായ സംഭവങ്ങളുമൊക്കെ ആസ്പദമാക്കിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. 

വൈപ്പിൻ, നായരമ്പലം, എളങ്കുന്നപ്പുഴ, കുടുങ്ങാശ്ശേരി, എടവനക്കാട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ‘മറിമായം’ എന്ന ഹിറ്റ് പരമ്പരയിലെ അഭിനേതാക്കളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്നാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഇവരെത്തുന്നുമുണ്ട്. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേം പെപ് കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സലിം കുമാറും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. 

Ullam Kayyilaaro Video Song | Panchayat Jetty | Salim Hassan | Manikandan Pattambi | Ranjin Raj

ഛായാഗ്രഹണം: ക്രിഷ് കൈമള്‍, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: രഞ്ജിൻ രാജ്, കലാസംവിധാനം: സാബു മോഹൻ, കോസ്റ്റ്യും ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബാബുരാജ് മനിശ്ശേരി, മേക്കപ്പ്: ഹസൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീകുമാർ നായർ, ഗാനരചന: സന്തോഷ് വർമ്മ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ: വാഴൂർ ജോസ്, എ.എസ് ദിനേശ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'വളരെ വിലപിടിപ്പുള്ളത്, ഷർട്ട് കുറച്ചു പോപ്പുലർ ആവട്ടേയെന്ന് മമ്മൂക്ക, ആ മനസ്സിന് ബിഗ് സല്യൂട്ട്' - കുറിപ്പ്