Asif Ali and Jeethu Joseph : ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Web Desk   | Asianet News
Published : Jan 19, 2022, 04:37 PM IST
Asif Ali and Jeethu Joseph : ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Synopsis

'ദൃശ്യം 2'ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

'ദൃശ്യം' എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ സംവിധായകനാണ് ജീത്തു ജോസഫ്(Jeethu Joseph). ഏത് കഥയും തന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് ജീത്തു ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആസിഫ് അലിയും(Asif Ali) ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

ഫെബ്രുവരി 20 മുതൽ ഈ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രഞ്ജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗാമാകുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

'ദൃശ്യം 2'ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമയിൽ മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലിനെ നായകനാക്കി '12ത് മാൻ', 'റാം' എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. 

'കുഞ്ഞെല്‍ദോ' എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്. ഗോപികാ ഉദയനായിരുന്നു നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു