നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’; എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ തുടങ്ങി

Web Desk   | Asianet News
Published : Feb 24, 2021, 11:12 AM IST
നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’; എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ തുടങ്ങി

Synopsis

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു  

നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. മഹാവീര്യർ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാൻവി ശ്രീയാണ് നായിക. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും.

എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നു. നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ.

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു

'മഹേഷും മാരുതിയും' എന്ന ചിത്രത്തിലും ആസിഫ് അലിയാണ് പ്രധാന വേഷത്തിൽ . സേതുവാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തുറമുഖം' ആണ് നിവിന്‍ പോളി നായകനായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. 'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും.

PREV
click me!

Recommended Stories

30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍
'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂർവ്വം, അമൂല്യമാണത്, കര്‍മയില്‍ കുറച്ച് വിശ്വാസം': ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ