അഭിനയിച്ചാൽ വിവാഹം മുടങ്ങുമോ എന്ന ഭയത്താൽ അന്ന് ആ അവസരം വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് ആശ ശരത്ത് പറയുന്നു. Asha Sharath talks about her role in Mohanlal movie.
മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കമലദളം' എന്ന ചോത്രത്തിലെ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നെന്ന് ആശ ശരത്ത്. ജയറാം ആയിരുന്നു തന്നെ ആ ചിത്രത്തിലേക്ക് വിളിച്ചിരുന്നതെന്നും എന്നാൽ അഭിനയിച്ചയാൾ കല്യാണം പ്രശ്നമാവുമെന്ന തോന്നലുണ്ടായതിനാൽ അത് വേണ്ടെന്ന് വച്ചുവെന്നും ആശ ശരത്ത് പറയുന്നു.
"കമലദളത്തിൽ മോനിഷ ചെയ്ത വേഷത്തിലേക്ക് എനിക്ക് ഓഫർ വന്നിരുന്നു. ജയറാമേട്ടൻ ആണ് എന്നെ വിളിക്കുന്നത്. ലാലേട്ടന്റെ ഒരു സിനിമയിൽ ഒരു വേഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിച്ചാൽ കല്യാണമൊക്കെ പ്രോബ്ലം ആകുമെന്ന തോന്നൽ ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതിനാൽ വീട്ടുകാർക്ക് അതിനോട് താല്പര്യമില്ലായിരുന്നു." ആശ ശരത്ത് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിഉർന്നു ആശ ശരത്തിന്റെ പ്രതികരണം.
ആശകൾ ആയിരം
അതേസമയം 'ആശകൾ ആയിരം' ആണ് ആശ ശരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ജയറാം കാളിദാസ് കോംബോയിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി പ്രജിത്ത് ആണ്. ഇശാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മറ്റു പ്രധാന കഥാപാത്രങ്ങളെ ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.



