ആസിഫ് അലിക്കൊപ്പം സുരാജ്; നവാഗത സംവിധായകന്‍റെ ചിത്രം വരുന്നു

Published : Feb 04, 2024, 07:27 PM IST
ആസിഫ് അലിക്കൊപ്പം സുരാജ്; നവാഗത സംവിധായകന്‍റെ ചിത്രം വരുന്നു

Synopsis

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം

ആഷിക് ഉസ്മാൻ നിർമ്മിച്ച്, ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് ഇത്. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് ആരംഭിക്കും. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു.

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്. സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെയെന്ന് ഉടൻ പുറത്ത് വിടും.

ALSO READ : ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ