ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

Published : Feb 04, 2024, 07:13 PM IST
ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

Synopsis

കഠിന കഠോരമീ അണ്ഡകടാഹം ഒരുക്കിയ നിര്‍മ്മാതാവിന്‍റെ അടുത്ത ചിത്രം

നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി നായകന്‍. നവാഗതനായ സേതുനാഥ്‌ പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ആഭ്യന്തര കുറ്റവാളി എന്നാണ്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം വരും മാസങ്ങളിൽ ആരംഭിക്കും. 

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തിൽ ബേസിൽ ജോസഫ് നായകനായെത്തി  പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : സിനിമ കിട്ടിയപ്പോള്‍ 'പാടാത്ത പൈങ്കിളി' ഉപേക്ഷിച്ചോ? സത്യാവസ്ഥ പറഞ്ഞ് സൂരജ് സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍