Kuttavum Shikshayum : ആസിഫ് ആലി- രാജീവ് രവി കൂട്ടുകെട്ടിൽ 'കുറ്റവും ശിക്ഷയും'; റിലീസ് തിയതി

By Web TeamFirst Published Apr 23, 2022, 8:46 AM IST
Highlights

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. 

സിഫ് അലിയെ(Asif Ali) നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും'(Kuttavum Shikshayum) എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മെയ് 27നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ആസിഫ് അലി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണിത്.

കേരളവും രാജസ്ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് 2020ലാണ്. കൊവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. നിവിന്‍ പോളി നായകനാവുന്ന 'തുറമുഖ'മാണ് രാജീവ് രവിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. 

വിജയ് സേതുപതി, നയൻതാര, സാമന്ത; ആരാധകരെ ആവേശത്തിലാക്കി കെആർകെ ട്രെയിലർ

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ' ചിത്രത്തിന്‍റെ ട്രൈലർ എത്തി. മൂന്ന് പേരുമുള്ള രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കുന്നതുമാണ് 2 മിനിറ്റ് 25 സെക്കൻഡ് ദൈർഖ്യമുള്ള ട്രെയിലർ.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാർ മീഡിയ- റാഫി മതിര സ്വന്തമാക്കിയിരുന്നു. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

click me!