ആസിഫ് അലിയുടെ 'മഹേഷും മാരുതിയും'; പഴമയുടെ പ്രൗഢിയിൽ കേന്ദ്രകഥാപാത്രം റെ‍ഡി !

By Web TeamFirst Published Feb 23, 2021, 12:38 PM IST
Highlights

ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റർ നേരത്തേ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

സിഫ് അലി നായകനാകുന്ന ’മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം റെഡിയായി. 1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്.  മലപ്പുറത്തെ ഓൺറോഡ് അം​ഗങ്ങളാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയെടുത്തത്. ആസിഫ് അലിയും നിർമാതാവ് മണിയൻപിള്ള രാജുവും സംവിധായകൻ സേതുവും തിങ്കളാഴ്ച ബോഡി ഷോപ്പിലെത്തി കാർ ഏറ്റുവാങ്ങി.

ഷൂട്ടിം​ഗിനായി ഈ കാർ കണ്ടെത്തിയെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇതിനായി ഓൺറോഡ് ടീമിനെ ഏൽപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള പാർട്‌സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവർ പുതുക്കിയെടുത്തത്.

ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റർ നേരത്തേ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

click me!