ആസിഫ് അലിയുടെ 'കാസർഗോൾഡ്' ചിത്രീകരണം തുടങ്ങി

Published : Sep 26, 2022, 02:20 PM ISTUpdated : Sep 26, 2022, 02:23 PM IST
ആസിഫ് അലിയുടെ 'കാസർഗോൾഡ്' ചിത്രീകരണം തുടങ്ങി

Synopsis

മൃദുല്‍ നായരാണ് സംവിധാനം.  

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് 'കാസര്‍ഗോള്‍ഡ്'. 'ബിടെക്' എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'കാസർഗോൾഡ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു.

മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ രതീഷ് ബാലകൃഷ്‍ണ പൊതുവൾ ക്ലാപ്പടിച്ചു. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന 'കാസർഗോഡ്' സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,  കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ,പിആർഒ- എ എസ് ദിനേശ്, ശബരി.

സിബി മലയില്‍ സംവിധാനം ചെയ്‍ത 'കൊത്ത്' എന്ന സിനിമയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. റോഷൻ മാത്യുവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നിഖിലാ വിമലാണ് നായികയായത്.  കൈലാസ് മേനോൻ ആണ് 'കൊത്ത്' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള  ഹേമന്ത് കുമാറാണ് 'കൊത്ത്' എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

Read More: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍യുടെ നായികയാകാൻ തൃഷ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക