ആസിഫ് അലിയുടെ 'മഹേഷും മാരുതിയും', ടീസര്‍ പുറത്ത്

Published : Feb 02, 2023, 04:30 PM IST
ആസിഫ് അലിയുടെ 'മഹേഷും മാരുതിയും', ടീസര്‍ പുറത്ത്

Synopsis

ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'മഹേഷും മാരുതിയും'. 'മഹേഷും മാരുതി'യും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് 'മഹേഷും മാരുതി'യും. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ ആണ്.

എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റര്‍ടെയ്‍നറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ ചിത്രത്തില്‍ 'മഹേഷി'നേയും 'ഗൗരി'യേയുമവതരിപ്പിക്കുന്നത്. കലാസംവിധാനം  ത്യാഗു, കോസ്റ്റും ഡിസൈൻ സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് 'മഹേഷും മാരുതി'യുടെയും  പ്രവര്‍ത്തകര്‍.

Read More: 'ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല', കാരണവും വ്യക്തമാക്കി വിക്കി കൗശല്‍

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍