നിഗൂഢത നിറച്ച് 'കൂമൻ', റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍

Published : Oct 26, 2022, 05:30 PM IST
നിഗൂഢത നിറച്ച് 'കൂമൻ', റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍

Synopsis

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൂമൻ'. ആസിഫ് അലി ചിത്രമായ 'കൂമൻ' പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ ആര്‍ കൃഷ്‍ണകുമാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ 'ഗിരിശങ്കർ' ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു.

ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.

അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി,  പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം  നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം- വിഷ്‍ണു ശ്യാം, ഗാനങ്ങൾ - വിനായക് ശശികുമാർ. ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യും ഡിസൈൻ -ലിൻഡ ജിത്തു, മേക്കപ്പ് - രതീഷ് വിജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അർഫാസ് അയൂബ്. അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് - സോണി ജി സോളമൻ, എസ് എ ഭാസ്ക്കരൻ പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബന്നറ്റ് എം വർഗീസ് എന്നിവരുമാണ്.

Read More: 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്