
വളരെ പഴയ ഒരു കാലത്ത്, ഇന്നത്തെ വടക്കൻ കേരളത്തിന്റെയും കർണാടകയുടെയും ഉൾക്കാടുകളിൽ വസിച്ച അന്നത്തെ ചില ഗോത്രങ്ങളുടെ ജീവിത ചരിത്രത്തെ ആസ്പദമാക്കുന്ന ചലച്ചിത്രാവിഷ്ക്കാരമാണ് അസ്ഥിക്കാരി. അസ്ഥിക്കാരി എന്ന ശക്തമായ കേന്ദ്ര കഥാപാത്രമായി സഖി സത്യ അഭിനയിക്കുമ്പോൾ ചിത്രത്തിൽ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാകുന്നുണ്ട്. കാടും മലയും മാത്രം മനുഷ്യന്റെ വാസസ്ഥലം ആയിരുന്ന, ഭയം, കാമം, വിശപ്പ്, അധികാരം എന്നിവയിൽ ആനന്ദം കണ്ടെത്തി കൈക്കരുത്തുള്ളവർ മറ്റുള്ളവരെ അടിമകളാക്കിയിരുന്ന ഒരു കാലമാണ് സിനിമയുടെ കഥാപശ്ചാത്തലം.
നവംബർ അവസാനത്തോടെ ഇടുക്കി, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് സലോമി ജോണി അറിയിച്ചു. കഥ, തിരക്കഥ, സംവിധാനം സൈനു ചാവക്കാടൻ, നിർമ്മാതാവ് സലോമി ജോണി, സഹനിർമ്മാണം ചലച്ചിത്ര കഫേ, ഫസ്റ്റ്റിങ് മീഡിയ, വിനിത രമേശ്, ഛായാഗ്രഹണം രഞ്ജിത്ത് പുന്നപ്ര, വരികൾ റഫീഖ് അഹമ്മദ്, സംഗീതം സോണി സായ്, പശ്ചാത്തല സംഗീതം സായി ബാലൻ, ചിത്രസംയോജനം ഗൗതം ശരത്, കലാസംവിധാനം ഷെരീഫ് സി കെ, സംഘട്ടനം ഡ്രാഗൺ ജിറോഷ്, ശബ്ദ സംവിധാനം കരുൺ പ്രസാദ്, നൃത്ത സംവിധാനം അമീഷ് കാലിക്കറ്റ്, ചമയം പ്രഭീഷ് കാലിക്കറ്റ്.
മുഖ്യ സംവിധാന സഹായി ലാറ ഡൗളറ്റ്, അസോസിയേറ്റ് ഡയറക്ടർ ഗായത്രി സത്യ, അനീഷ് റൂബി, വിഎഫ്എക്സ് ഡ്രീം ഡിജിറ്റൽ എഫ് എക്സ്, സ്റ്റുഡിയോസ് സൗണ്ട് ബ്രൂവറി, ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ് ഷാൻ ആഷിഫ്, നിശ്ചല ഛായാഗ്രാഹണം പ്രശാന്ത് ഐഐഡിഎ, പിആർഒ പി ശിവപ്രസാദ്, ഡിസൈൻ സൂരജ് സൂരൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ