
റോഷൻ ബഷീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബാൻഡ് ഓഫ് ബ്രദേഴ്സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്ററിൽ തല തുണികൊണ്ട് മൂടി, കയ്യിൽ തോക്കുമായി നിൽക്കുന്ന നിഗൂഢ കഥാപാത്രത്തെയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രീതിയിൽ ഒരു ചെന്നായയുടെ രൂപവും കാണാൻ കഴിയും. ഒപ്പം “മകനേ, അവർ ചെയ്യുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കുക” എന്ന ബൈബിൾ വാക്യവും പോസ്റ്ററിൽ ആലേഖനം ചെയ്തതിട്ടുണ്ട്.
രാഹുൽ രാജഗോപാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ഡ്രാമ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ‘ആക്റ്റർ കോപ്പ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ബിബിൻ ജോസഫ് എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. സംഗീതം: സഞ്ജീവ് കൃഷ്ണൻ, ഗാനരചന: എ.ആർ. നന്ദഗോപൻ, ഛായാഗ്രഹണം: രാജ്കുമാർ ഭാസ്കരൻ, ചിത്രസംയോജനം: രത്നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോ ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് FX, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽ സ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ