' വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍', മകള്‍ക്ക് ആശംസയുമായി അശ്വതി

Published : Sep 20, 2022, 12:34 PM IST
' വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍', മകള്‍ക്ക് ആശംസയുമായി അശ്വതി

Synopsis

മകള്‍ക്ക് ജന്മദിന ആശംസകളുമായി അശ്വതി.  

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി സ്വീകരിക്കപ്പെട്ട ശേഷം അഭിനേത്രിയുടെ വേഷത്തില്‍ സ്‌ക്രീനിലേക്ക് എത്തിയപ്പോഴും നിറഞ്ഞ ഹൃദയത്തോടെയയാണ് ആരാധകര്‍ അശ്വതിയെ സ്വീകരിച്ചത്. തന്റെ ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി. എന്നാല്‍ തന്റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി പരമ്പരയില്‍ നിന്നും മാറുകയായിരുന്നു. തിരികെ സ്‌ക്രീനിലേക്കെത്തുമോ എന്ന ചോദ്യത്തിന് ആദ്യമെല്ലാം വ്യക്തമായ മറുപടി നല്‍കാതിരുന്ന അശ്വതി, പഴയ ക്രൂ ഉണ്ടെങ്കില്‍ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. ശേഷം കഴിഞ്ഞ ദിവസം അശ്വതി സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയും ചെയ്‍തു. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും, സാമൂഹിക കാര്യങ്ങളിലെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.

യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയും ആരാധകരുമായി നിരന്തരമായി സംവദിക്കാറുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അശ്വതി. ഒരുപാട് ആരാധകരുള്ള അവതിയുടെ പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍കൊണ്ടാണ് ആരാധകര്‍ സ്വീകരിക്കാറുള്ളതും. പത്മ, കമല എന്നീ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അശ്വതിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്ന. പത്മയുടെ (അശ്വതിയുടെ മൂത്ത മകള്‍) ഒമ്പതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അതേപ്പറ്റിയാണ് അശ്വതി കുറിപ്പ് പങ്കുവച്ചത്. എല്ലാം വിട്ടുകളയാം എന്ന് തോന്നിയ ഇടത്തെല്ലാം, തന്നെ പിടിച്ചുനിര്‍ത്തിയത് ഇവളാണ് എന്നുപറയുന്ന കുറിപ്പിനോടൊപ്പം, ഫ്ലാറ്റിനകത്ത് ഫുട്ബോള്‍ കളിച്ച് ഡ്രസ്സിലും, ചുമരിലും ചളിയാക്കി നില്‍ക്കുന്ന പത്മയുടെ ചിത്രവും അശ്വതി പങ്കുവച്ചിട്ടുണ്ട്. ചിത്രവും കുറിപ്പും ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചുകഴിഞ്ഞു.

ഒന്‍പത് വര്‍ഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്.. വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍. എന്നെ ഞാനാക്കിയവള്‍. ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത്. അത് എനിക്കറിയാം. എന്നേക്കാള്‍ നന്നായി നിനക്കും. എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകള്‍' എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ