
കലാരംഗത്ത് വർഷങ്ങളായുള്ള വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. പക്ഷേ ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥി എന്ന പേരെടുക്കാൻ സൂര്യക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസില്‍ അവസാന ഘട്ടത്തിലാണ് സൂര്യ പുറത്തായത്. ബിഗ് ബോസിനു ശേഷം മോഡലിംഗിലടക്കമുള്ള മേഖലകളില്‍ തിളങ്ങുകയാണ് സൂര്യ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് സൂര്യ.
സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല, അത് അങ്ങനെ അനുസരണക്കേട് കാണിച്ചു കൊണ്ടേ ഇരിക്കും'എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. പ്രണയിനിയുടെ ഭാവങ്ങളാണ് കണ്ണുകൾ കൊണ്ട് സൂര്യ അവതരിപ്പിക്കുന്നത്. സ്വഭാവികമായി ഇരിക്കാൻ ശ്രമിക്കുന്നെങ്കിലും കണ്ണുകൾ ഇടയ്ക്ക് നാണത്താൽ താഴുന്നത് വളരെ തന്മയത്തോടെ ആണ് സൂര്യ പ്രകടിപ്പിക്കുന്നത്. ഒരു നർത്തകിയായ സൂര്യയുടെ ഭാവങ്ങൾക്കാണ് ആരാധകരുടെ കൈയടി. ഒട്ടേറെ പേരാണ് മികച്ച അഭിപ്രായം പോസ്റ്റിനു താഴെ രേഖപ്പെടുത്തിയത്.
സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് പറഞ്ഞ കാര്യങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 30 വയസ്സ് പൂർത്തിയായിട്ടും വിവാഹം കഴിക്കാത്തതായിരുന്നു എല്ലാവരുടെയും പ്രശ്നം. എന്നാൽ, മനസ്സിന് ഇഷ്ടപ്പെട്ട ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നും താരം വെളിപ്പെടുത്തി തന്റെ അച്ഛനെയും അമ്മയെയും അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിയണം എന്നത് മാത്രമാണ് സൂര്യയുടെ ഏക ഡിമാൻഡ്. അവരാണ് എന്റെ ലോകം. ഞാന്‍ ഒറ്റ മോളാണ് എന്നുമായിരുന്നു സൂര്യ പറഞ്ഞത്.
മലയാളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ കൂടിയാണ് സൂര്യ മേനോന്‍.
Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ