
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അതിമനോഹരം'. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്നത് ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശബരിമലയിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ചിത്രീകരണത്തിനുള്ള അനുമതി അതിമനോഹരം ടീമിന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഡിസംബർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ