സാന്താക്ലോസായി കുഞ്ഞ് ആത്മജ, ക്രിസ്‍മസ് ആശംസകൾ നേർന്ന് ആരാധകർ

Published : Dec 06, 2023, 07:35 PM IST
സാന്താക്ലോസായി കുഞ്ഞ് ആത്മജ, ക്രിസ്‍മസ് ആശംസകൾ നേർന്ന് ആരാധകർ

Synopsis

സാന്താക്ലോസായി മനംകവര്‍ന്ന് കുഞ്ഞ് ആത്മജ.  

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഒരു താരമാണ് ദേവിക നമ്പ്യാര്‍. സീരിയലിനു പുറമേ അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവിക നമ്പ്യാരുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്.  വിജയ് മാധവ് ഗായകനും സംഗീത സംവിധായകനുമായും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു ദേവിക നമ്പ്യാരുടെ ഭര്‍ത്താവായ വിജയ് മാധവ്.

വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും വിവാഹം 2002ലായിരുന്നു നടന്നപ്പോള്‍ പ്രേക്ഷകരും സന്തോഷിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവർക്കും മകൻ ആത്മജ പിറന്നത്. ദേവികയും വിജയും കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ളോഗിലും സാമൂഹ്യ മാധ്യമത്തിലും മറ്റുമായി സജീവമാണ്. ആത്മജയും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

ക്രിസ്‍മസ് അടുത്തതോടെ സാന്തക്ലോസിനെ വരവേൽക്കാനുള്ള താരങ്ങള്‍ അടക്കമുള്ള എല്ലാവരും. സാന്താക്ലോസായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് വിജയ്‍യുടെ മകൻ ആത്മജ എന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്ന പുതിയ ഒരു കൗതുകം. ഒരാളുടെ ഗിഫ്റ്റാണ് സാന്തക്ലോസിന്റെ വേഷമെന്നും താരങ്ങള്‍ വ്യക്തമാക്കുന്നത്. അതിട്ട് മനോഹരമായി ചിരിക്കുന്ന ആത്മജയെ വീഡിയോയിൽ കണ്ട പ്രേക്ഷകരില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നതും.

മകന്‍റെ പേരിൽ പുതിയൊരു സംരഭവും താരങ്ങൾ ആരംഭിച്ചിരുന്നതും അടുത്തിടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആത്മജ സ്‌കൂള്‍ ഓഫ് യോഗ ആൻഡ് മ്യൂസിക്ക് എന്നാണ് നീരജ് മാധവും ദേവിക നമ്പ്യാരും ആരംഭിച്ച സംരഭത്തിന്റെ പേര്. ഇതിന് കാരണം പ്രേക്ഷകർ ആണെന്നും പറയുന്നുണ്ട് ദേവിക നമ്പ്യാരും ഭര്‍ത്താവ് നീരജ് മാധവും. കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കുമെന്ന് പറഞ്ഞ കുറെ പേരുണ്ട്. ഇത്തരമൊരു ആലോചനയിലേക്ക് എത്തിയത് അങ്ങനെയാണെന്നാണ് താരങ്ങള്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്‍തിരുന്നു.

Read More: ഹിഷാമിന്റെ ആലാപനം, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്