'ഒരുപാട് ശ്രമിച്ചു, ആ സൂപ്പര്‍ താരത്തിന് അതൊന്നും വര്‍ക്കായില്ല, ഇനിയും സംഭവിക്കും', അറ്റ്‍ലി പറയുന്നു

Published : Nov 16, 2023, 01:43 PM IST
'ഒരുപാട് ശ്രമിച്ചു, ആ സൂപ്പര്‍ താരത്തിന് അതൊന്നും വര്‍ക്കായില്ല, ഇനിയും സംഭവിക്കും', അറ്റ്‍ലി പറയുന്നു

Synopsis

അറ്റ്‍ലി വെളിപ്പെടുത്തിയതിന്റെ ആവേശത്തില്‍ ആരാധകര്‍.  

ഷാരൂഖിന്റെ ജവാന്റെ വിജയത്തിളക്കത്തിലാണ് അറ്റ്‍ലി. ബോളിവുഡിനെയാകെ അമ്പരപ്പിക്കുന്നതായിരുന്നു ഷാരൂഖ് അറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ജവാന്റെ വിജയം. പിന്നീട് നിരവധി അവസരങ്ങളാണ് അറ്റ്‍ലിയെ സംവിധായകൻ എന്ന നിലയില്‍ തേടിയെത്തുന്നത്. രജനികാന്തിനെ നായകനാക്കി ഒരു തമിഴ് സിനിമ ചെയ്യാൻ നിരവധി ശ്രമങ്ങള്‍ നടത്തി എന്ന് അറ്റ്‍ലി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒരുപാട് പ്രാവശ്യം ഞാൻ ശ്രമിച്ചു. പക്ഷേ ഒന്നും വര്‍ക്കായില്ല. രജനികാന്ത് സര്‍ എപ്പോഴും തയ്യാറാണ്. അതിനാല്‍ രജനികാന്ത് നായകനാകുന്ന ഒരു സിനിമ ആലോചനയില്‍ ഉള്ളതാണ് എന്നും സമയം ഒത്തുവരേണ്ടതുണ്ട് എന്നും സംവിധായകൻ അറ്റ്‍ലി വെളിപ്പെടുത്തുന്നു.

ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ കഥാപാത്രങ്ങളായി.

വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.  മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ മുന്നിലുള്ളത്. ജവാന്റെ ആകെ ബജറ്റ് 300 കോടി രൂപയാണ്.

Read More: ഗരുഡനു പിന്നാലെ മിഥുന്റെ ഫീനിക്സ്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

എമ്പുരാനെ മറികടക്കാൻ ആരുണ്ട്?, കളങ്കാവലിന് എത്രാം സ്ഥാനം?, വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങള്‍
'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്