സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

Published : Apr 12, 2020, 12:49 AM IST
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

Synopsis

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.

ചെന്നൈ: സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.

സ്ത്രീകളടക്കം പന്ത്രണ്ടോളം പേര്‍ വീടിനു സമീപത്തു കൂടി കൂട്ടം ചേര്‍ന്ന് പോകുന്നത് കണ്ടാണ് നടന്‍ ബോധവത്കരിക്കാന്‍ ശ്രമിച്ചത്. ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് നടന്‍ സാമൂഹിക അകലത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചു. കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതോടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറി. കൊവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ കയറി അടിച്ചു. 

തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ചുമലിലാണ് മര്‍ദനമേറ്റത്. ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടനെ ആശുപ്ത്രിയിലാക്കി. അഞ്ച് പേരെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പെട്രോളിങ്ങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം
'മനസിലാക്കുന്നു, ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല'; ശിക്ഷാവിധിയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്