സുപ്രീംകോടതിക്കെതിരായ പരാമര്‍ശം: കുണാല്‍ കമ്രക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി

By Web TeamFirst Published Nov 12, 2020, 9:47 PM IST
Highlights

സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് കുണാല്‍ കമ്ര ട്വീറ്ററില്‍ പറഞ്ഞിരുന്നു...

ദില്ലി: ഹാസ്യതാരം കുണാല്‍ കമ്രക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അനുമതി. സുപ്രീംകോടതിയെ അപമാനിക്കുന്ന ട്വീറ്റുകള്‍ ചെയ്തതിനാണ് നടപടി. റിപ്പബ്‌ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി ഉത്തരവിനെ പരിഹസിച്ച കുണാല്‍ കമ്ര, സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് ട്വീറ്ററില്‍ പറഞ്ഞിരുന്നു. കുണാല്‍ കമ്രയുടെ പരാമര്‍ശം കോടതിയെ അവഹേളിക്കുന്നതും എല്ലാ പരിധിയും ലംഘിക്കുന്നതുമാണെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

click me!