
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് പണി. പിന്നാലെ വന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഒരു മാസ് ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്ന് ഊട്ടി ഉറപ്പിച്ചിരുന്നു. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായി ജോജു സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ, പ്രതീക്ഷകൾ വെറുതെ ആയില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ജോജുവിന് 'പണി' അറിയാം എന്ന് കുറിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം 'നായകനെ വിറപ്പിച്ച് വില്ലന്മാർ', എന്ന് കുറിച്ച് ബിഗ് ബോസ് താരങ്ങളായ ജുനൈസിന്റെയും സാഗറിന്റെയും പ്രകടനങ്ങളെയും അവർ പുകഴ്ത്തുന്നുണ്ട്. 'വില്ലൻമാരുടെ അഡാർ പെർഫോമൻസ്. അഴിഞ്ഞാട്ടം. കണ്ടിരിക്കുന്ന ഓരോ മിനിറ്റും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ഒരു വേറെ ലെവൽ ഐറ്റം. പടം വേറെ ലെവൽ ആണ്', എന്നാണ് ഒരാളുടെ കമന്റ്.
'സൂപ്പർ പടം. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തുടക്കം ഗംഭീരം ആക്കി ജോജു ജോർജ്, തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പണിക്ക് സാധിക്കുന്നുണ്ട്. പെർഫോമൻസ് കൊണ്ടു ഗിരി ഏട്ടൻ ആയിട്ട് ജോജു കിടിലൻ പെർഫോമൻസ്. അതിലും ഞെട്ടിച്ചത് ജുനൈസും സാഗർ സൂര്യയും ആണ് എന്തൊരു പെർഫോമൻസ് ആയിരുന്നു', എന്നാണ് മറ്റൊരു പ്രേക്ഷകന്റെ വാക്കുകൾ.
'വേട്ടയാട് വിളയാട്, നാൻ മഹാൻ അല്ല തുടങ്ങിയ പടങ്ങൾ കണ്ടിറങ്ങിയ പോലൊരു ഫീൽ, സാഗർ സൂര്യ, ജുനൈസ് നിങ്ങൾ ആണ് താരങ്ങൾ. എജ്ജാതി മാരക പെർഫോമൻസ്, പൊന്നു മക്കളെ തീ എന്ന് പറഞ്ഞാൽ ഇതാണ് അമ്മാതിരി പടം. മാസ്സ് എന്നല്ല മരണമാസ്സ്', എന്നിങ്ങനെ പോകുന്നു മറ്റ് പ്രതികരണങ്ങൾ. എന്തായാലും ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റം പാളിയിട്ടില്ല എന്നത് തീർത്തും വ്യക്തമാണ്.
എന്റെ ഈ ചിരി വെറും പ്രദർശനമല്ല, മറിച്ച്..; അമൃത സുരേഷ് കുറിക്കുന്നു
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ