'തലയ്ക്ക് ഒപ്പം തകർത്ത് തലൈവി'; 'തുനിവി'ല്‍ കയ്യടി നേടി മഞ്ജു വാര്യർ; പ്രശംസിച്ച് പ്രേക്ഷകർ

Published : Jan 11, 2023, 07:55 PM IST
'തലയ്ക്ക് ഒപ്പം തകർത്ത് തലൈവി'; 'തുനിവി'ല്‍ കയ്യടി നേടി മഞ്ജു വാര്യർ; പ്രശംസിച്ച് പ്രേക്ഷകർ

Synopsis

തുനിവിൽ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്ക്രീൻ പ്രസൻസിനും ഫൈറ്റിനുമാണ് ആരാധകർ കയ്യടിക്കുന്നത്.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും റിലീസ് ചെയ്തു കഴിഞ്ഞു. ഇരു ചിത്രങ്ങളും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് തിയറ്ററിൽ വിജയകരമായി ചിത്രങ്ങൾ പ്രദർശനങ്ങൾ തുടരുമ്പോൾ, മറുഭാ​ഗത്ത് വിജയ്- അജിത് ഫാൻ ഫൈറ്റുകൾക്ക് കളമൊരുങ്ങുകയാണ്. ഈ അവസരത്തിൽ അജിത്തിനൊപ്പം തന്നെ കയ്യടി നേടുകയാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 

തുനിവിൽ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്ക്രീൻ പ്രസൻസിനും ഫൈറ്റിനുമാണ് ആരാധകർ കയ്യടിക്കുന്നത്. 'തലയ്ക്ക് ഒപ്പം തകർത്ത് തലൈവി' എന്നാണ് സമൂഹമാധ്യമങ്ങൾ മഞ്ജു വാര്യരെ കുറിച്ച് പറയുന്നത്. 'നിങ്ങളുടെ സ്ക്രീൻ പ്രസൻസും, ആക്ഷൻ സീക്വൻസുകളും ഗംഭീരം, കുടുതൽ തമിഴ് സിനിമകൾക്കായി കാത്തിരിക്കുന്നു, മഞ്ജു വാര്യരെ മുഴുനീള ആക്ഷൻ സിനിമകൾ ഏൽപ്പിക്കാം, മഞ്ജു വാര്യർക്ക് അഭിനന്ദനങ്ങൾ, വേറെ ലെവൽ മാ നീങ്കെ, വാട്ട് എ പെർഫോമൻസ് ', എന്നിങ്ങനെ പോകുന്നു കമന്റുകൾ 

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും സംവിധായകൻ എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്.   ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. 

അതേസമയം, ആയിഷ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇൻഡോ- അറബിക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ്. ജനുവരി 20നാണ് റിലീസ്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലൈഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് രചന.  ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ 'ലവ്‍ഫുളി യുവേഴ്സ് വേദ'; രജിഷയുടെ പ്രണയ ​ഗാനമെത്തി

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും